ADVERTISEMENT

യൗവനം പൂത്തുലഞ്ഞു ജീവിത 

വസന്തങ്ങൾ ആസ്വദിച്ചിടും നേരം 

വിധി തൻ വിളയാട്ടമെന്നോണം  

തേടിയെത്തിടുന്നു നിനച്ചിടാത്തോ-

രതിഥിയാം വൈധവ്യവും.

സ്നേഹമായി, കരുതലായി ചേർത്ത് 

പിടിച്ചിടും കൈകളിന്ന് 

തണുത്തുറഞ്ഞു നിശ്ചലമായി.
 

ഇനിയും തീർന്നിടാത്ത ജീവിത 

യാത്രയിൽ ക്ഷണനേരം കൊണ്ട് 

ഞാൻ ഏകയായ് മാറി.

അരുമക്കിടാങ്ങൾക്ക് തണലായി 

മാറുവാൻ ഇനിയീ അമ്മ തൻ 

നിഴലൊന്ന് മാത്രം.

മക്കളെ പോറ്റിടാൻ വേലകൾ ചെയ്തിടാൻ 

ജനമധ്യത്തിലേക്കൊന്നിറങ്ങിടെണം.
 

ഒന്നിച്ചു കൈകൾ ചേർത്ത് 

നടന്നൊരാ വഴികളിൽ ഇന്ന് ഞാൻ 

ഏകയായ് നടന്നിടുന്നു.

അന്ന് നീ ചേർത്ത് പിടിച്ചതെൻ 

കൈകളെങ്കിലും ചേർത്ത് വച്ചതെൻ 

ഹൃദയത്തിലായിരുന്നു.
 

വാക്കിലും നോക്കിലും കാമം നിറച്ചു 

നിഴലു പോൽ പിന്തുടരുന്ന കഴുകൻ 

കണ്ണുകളുമായി ചിലരുണ്ട് ചുറ്റിലും.

പ്രാണനിൽ പ്രാണനാം പ്രിയതമന്റെ 

ദേഹമെ ഇന്നെന്നിൽ നിന്നകന്നതുള്ളു.

കരുതലായി, തണലായി, നിഴലായി, 

എന്നിലെ ശ്വാസമായി എന്നുമെന്നുള്ളിൽ 

നീയിന്നും ജീവിച്ചിടുന്നു.
 

Content Summary: Malayalam Poem ' Verpaadin Vyadha ' written by Shamseena Ashraf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com