ADVERTISEMENT

ഹേ ഡിസംബർ, 

മഞ്ഞു കാലത്തിന്റെ 

പ്രണയനക്ഷത്രമേ.. 

പൂർവ്വജന്മത്തിന്റെ 

ഓർമ്മകൾ പോലെ 

വയലറ്റ് പൂവുകൾ 

പുനർജനിക്കുന്ന  

നിന്റെ താഴ്വാരങ്ങളിൽ 
 

വിസ്മൃതിയുടെ തിരകൾക്ക് 

മായ്ച്ചുകളയാനാകാത്ത 

ഒരു പ്രണയം പോലെ 

മുന്തിരിവള്ളികൾ 

കൈകൾ നീട്ടുന്ന 

നിന്റെ ഏദൻ തോട്ടങ്ങളിൽ
 

‘ഒരു മരണത്തിനും 

നിന്നെ കൊണ്ടുപോകാനാകില്ലെന്ന് ’’ 

പ്രിയമുള്ളൊരാളിന്റെ കല്ലറക്കൽ  

കണ്ണുനീരിറ്റുന്ന മെഴുതിരികൾപോലെ

നക്ഷത്രങ്ങൾ കൂടുകൂട്ടുന്ന 

നിന്റെ പൈൻമരക്കാടുകളിൽ
 

എനിക്കു നിന്നെ 

തിരഞ്ഞു പോകണം 

അനന്തമായ്..
 

Content Summary: Malayalam Poem ' December ' written by Benny John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com