ADVERTISEMENT

പ്രതീക്ഷകൾക്ക് മങ്ങലേൽക്കില്ലെന്നത് 

ചില ജീവിതങ്ങൾ,

നമ്മെ  ഇടയ്ക്കിടെ

 ഓർമപ്പെടുത്താറുണ്ട്.
 

മോഹങ്ങൾക്ക് 

അതിരുകളില്ലെന്നത് ,

പല നാളുകളിലും, 

ചില മനസ്സുകൾ 

ഉറക്കെ

വിളിച്ചുപറയാറുണ്ട് .
 

വിജയങ്ങൾ

ജീവിതങ്ങളെ 

പടുത്തുയർത്തുന്നത് 

എത്ര മനോഹരമായാണ്!!
 

അത്ര മേൽ

ഉയരത്തിലേക്കവ

 ചെന്നെത്തുമ്പോൾ

അതിനു പിറകിലെ കഥകൾ

പലപ്പോഴും കണ്ണുകളെ 

ഈറനണിയിക്കാറുണ്ട്.
 

കാതുകളെ

 ഒരുയിർത്തെഴുന്നേൽപ്പിന്റെ

കഥ കേൾക്കാൻ 

എന്ന പോലെ

 സജ്ജരാക്കാറുമുണ്ട്.

         

Content Summary: Malayalam Poem ' Pratheekshakal ' written by Chithra V S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com