ADVERTISEMENT

യാത്രകൾ തുടങ്ങുമ്പോൾ

ഉള്ളിൽ നിറയുന്ന ഭയം  

ഒരു ഭാണ്ഡകെട്ടായി മാറാറുണ്ട് 

യാത്രകളുടെ ശവകുടീരം 

പേറിയാണ് നാഴികക്കല്ലുകൾ 

നിലയുറപ്പിച്ചുനിൽക്കുന്നത്

ഓർമ്മകളുടെയും..
 

"ഭയത്തിന്റെ വേലിക്കപ്പുറമീ രാത്രിയിൽ "

നറു മഞ്ഞിനൊരു ചിറകുമുളച്ചെങ്കിൽ 

പാതയുടെ നീളം നീണ്ടു പോകുന്നു...

യാത്രക്കുള്ള ദൂരം പക്ഷേ കുറവാണ്...

വഴിയോരം തനിച്ചാക്കി പോകുമ്പോൾ 

ഉള്ളു വല്ലാതെ പിടയുമ്പോഴും കണ്ണുകൾ 

പെയ്തുപോകുന്നതും തടയാനാകുന്നില്ല.
 

ഉള്ളം കൈയിൽ മുറുകെപിടിച്ച

ഒരു സമ്മാനം  ഉണ്ട്,

കരിഞ്ഞു  പോയ സ്വപ്നങ്ങൾക്കു 

തളിരിടാനുള്ള ഒരു നുള്ള്  കുങ്കുമം.

യാത്രകൾ അവസാനിക്കാതിരുന്നെങ്കിൽ 

എന്നു വെറുതെ  മോഹിക്കാമല്ലോ?
 

ഒറ്റപ്പെടലും, നഷ്ട ബോധവും, ശൂന്യതയും

തുടർകഥയാവുന്ന നാളുകൾ എണ്ണിയിരിക്കയാണ്,

നിന്റെ ചുണ്ടുകളിൽ പിറവിയെടുക്കുന്ന 

ചുംബനങ്ങൾ ആത്മാവിന്റെ തേങ്ങലാണ്,

വിരൽത്തുമ്പിലെ സ്നേഹത്തിന്റെ ചൂട് 

ചേർത്തുവെക്കുന്നത് 

നിന്നെ എന്റെ ഹൃദയത്തോടാണ്..
 

ആത്മാവ് പൊള്ളി ഉരുകുമ്പോളൊക്കെ 

തണുപ്പേകുന്നത് നിന്റെ സ്വാന്ത്വനത്തിന്റെ 

മഴപെയ്താണ്.

എന്നാലും ഒരു നാൾ നിന്റെ നിഴലിനെ 

യാത്രയാക്കി വാതിൽ തഴുതിടും ഞാൻ!

ഇല്ലെങ്കിൽ കാലം എന്നെയും 

നിന്നെയും വേർപിരിക്കും..
 

Content Summary: Malayalam Poem ' Theerathoru Yathra ' written by Princy Praveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com