ഇനിയെത്ര ദൂരം
നിൻ സ്മൃതിപഥത്തിൽ
ഞാനൊരു നിഴലായ്
നിറഞ്ഞു നിൽക്കും....
ഇനിയെത്ര കാതം
നിന്റെ കാൽപ്പാടുകൾ
പകുത്തു ഞാനൊന്നു
ചേർന്നു നിൽക്കും..
ഇനിയെത്ര നോവിൻ
വേരാഴങ്ങളിലിറങ്ങി
നാമറിയാതെ പരസ്പരം
പുണർന്നു നിൽക്കും
ഇനിയെത്ര പകലിൻ
എരിയുന്ന വെയിലിൽ
ചൂടുശ്വാസങ്ങളിൽ നാം
ഒരു നിശ്വാസമാകും
ഇനിയെന്നു നമ്മൾ
ഇതുവരെ പൂവിടാത്തൊരു
പൂമരകൊമ്പിലെ
ആദ്യത്തെ വസന്തമാകും
ഋതു ശോഭ തീർക്കുന്ന
പൊൻ വസന്തമാകും
ഒരേ ഞെട്ടിലെ രണ്ടു
സ്വർണ്ണചെമ്പകപൂക്കളാകും
Content Summary: Malayalam Poem ' Iniyethra ' written by Sindu Krishna