എനിക്കായി ഭൂമിയിൽ നിലവിളികൾ ഉയർന്നു
ഞാനയാളെ പൂർണമായും സ്വന്തമാക്കിയ ദിവസം
ഒരു നക്ഷത്രം ജനിച്ച ദിവസം,
പലവിധ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമെല്ലാം
ഇരുട്ടിലൂടെ എത്തുമ്പോൾ മരണത്തിന്റെ ശുദ്ധമായ
വെള്ളയെക്കുറിച്ച് അവരും പറയുന്നു
"ജീവിതത്തെ പ്രകാശിപ്പിക്കുന്നു
ഒരിക്കൽ അത് എന്റെ ജീവിതത്തെ പ്രകാശിപ്പിച്ചു
സ്നേഹത്തിന്റെ ഇരുട്ട് നിറഞ്ഞ തലോടൽ കൊണ്ട് "
ആരോ പിറുപിറുക്കുന്നു
ആരോ അവശേഷിപ്പിച്ച തകർന്ന ഹൃദയം
ഇപ്പോൾ എന്റെ കൂടെയാണ്... ആർക്കും വേണ്ടാതെ
പൊട്ടിതകർന്ന ഹൃദയം ഇന്ന് ഞാൻ സ്വന്തമാക്കി
പേടിക്കേണ്ട ഞാൻ നിന്നെ സ്വന്തമാക്കുമ്പോൾ
നിങ്ങളുടെ മനോഹരമായ നക്ഷത്രം അങ്ങ്
ആകാശത്തിൽ തിളങ്ങും
Content Summary: Malayalam Poem ' Njananu Maranam ' written by Ajesh Yacob