പ്രപഞ്ചനാഥൻ റൂഹൂതിയ
അമ്മയുടെ ഉള്ളറയിൽ നിന്നും
വിലാപത്തിന്റെ പ്രാരംഭ യാത്ര
ഞാൻ തിരിച്ചു..
മാതാവിൻ അമ്മിഞ്ഞപ്പാൽ നുകർന്നും
പിതാവിൻ സ്നേഹതലോടലേറ്റും
കളിപ്പാട്ട കളിവഞ്ചിയോടും വീണ്ടും
ഞാൻ വിലാപ യാത്ര ചൊല്ലി...
പള്ളിക്കൂടത്തിൻ വർണ്ണ പൂന്തോപ്പിൽ
വിദ്യയുടെ മധു നുകർന്നു ഞാൻ -
ചിത്രശലഭമായി പാറിപറന്നു.
കലാലയ മുറ്റത്തെ ഒച്ച വെച്ചിരുന്ന
തൻ അക്ഷര ചിലങ്ക അഴിച്ചു വീണ്ടും
ഞാൻ വിലാപ യാത്ര ചൊല്ലി
തന്റെ പ്രിയ തൊഴനോടൊത്ത്
വിവാഹ മഞ്ചിലേറി
ഭർതൃ കൊട്ടാരത്തിലെ റാണിയായി ഞാൻ
പ്രവാസതൻ ജീവിതോപാധിയിലേക്ക്
പ്രിയനെ ആനയിച്ചിടുമ്പോൾ
വിലാപ കാവ്യങ്ങൾ വീണ്ടും ആലപിച്ചു..
പ്രപഞ്ചനാഥനിലേക് എന്നേക്കും
യാത്ര തിരിക്കുവാനായി ആ-
വിലാപ യാത്രയ്ക്കായി
ആരൊക്കയോ - എന്നെ കാത്തിരിക്കുന്നു!?
Content Summary: Malayalam Poem ' Vilaapakaavyam ' written by Rajeena Sakkeer Kodur