ആത്മാക്കളുടെ യാത്ര – ഹസീന ആവള എഴുതിയ കവിത

malayalam-poem-arakallile-gadhgadam
SHARE

മരണമില്ലാത്ത വീട്ടിലെ പച്ചയായ 

യാഥാർഥ്യം തേടി ഒരു കൂട്ടം 

ആത്മാക്കൾ യാത്ര തുടങ്ങി.... 

വെയിൽ വീണ വീട്ടുപാതയിൽ 

മണ്ണിൽ വീണുറങ്ങുന്ന പൈതലിന് 

വിശപ്പിന്റെ ഗന്ധമാണെന്നറിഞ്ഞു 

തൊഴുകൈയ്യോടെ അവർ പിൻനടന്നു 
 

വരാന്തയിലെ ചാരുകസേരയിൽ

തല പുകഞ്ഞിരിക്കുന്ന ഗൃഹനാഥന്റെ 

പ്രാരാബ്ദങ്ങൾക്ക് പലിശയും 

കൂട്ടുപലിശയും ആവരണം ചെയ്തത് 

മൗനമായി അവർ നോക്കിനിന്നു... 
 

അകത്തെ ഉയരമുള്ള കട്ടിലിൽ ഇത്തിരി 

ശുദ്ധവായുവിനായ് വെപ്രാളപ്പെടുന്ന 

വാർദ്ധക്യം പൂണ്ട മനുഷ്യക്കോലത്തെ 

നിസ്സഹായരായ് അവർ തലോടി... 
 

വിറകെരിയാത്ത അടുപ്പിനു മുകളിൽ 

ശകലം വെള്ളവുമായി കാവലിരിക്കുന്ന 

മൺചട്ടിയെ നോക്കി നെടുവീർപ്പിടുന്ന 

മാതൃത്വത്തിനു ആശ്വാസമേകാൻ 

ആവാതെ അവർ മടക്കയാത്ര തുടർന്നു.. 
 

വഴിയിലെ കാഴ്ചകൾ വീണ്ടും 

സ്വസ്ഥത കെടുത്തിയെങ്കിലോ എന്നോർത്ത് 

കണ്ണുകൾ മുറുക്കിയടച് മേലാസകലം 

വെള്ളപ്പുതപ്പണിഞ്ഞു അവർ വീണ്ടും നടന്നകന്നു....

മണ്ണിനടിയിലെ നീണ്ട നിദ്ര തേടി....
 

Content Summary: Malayalam Poem ' Athmakkalude Yathra ' written by Haseena Aavala

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS