ഈ ഹൃദയത്തുടിപ്പിന്നുള്ളിൽ
എന്നുമുണ്ടാവും നീ ഓമനേ.
നീ തന്ന സ്നേഹവും കരുതലും എന്നുമെൻ
മനസ്സിന്റെ ഉള്ളിലുണ്ടായിരിക്കുമെൻ സഖിയേ.
ഉറങ്ങാൻ കിടന്നാലുമുറക്കമുണർന്നാലും
ചിന്തകൾ നിന്നെക്കുറിച്ചു മാത്രം.
അകലെയാണെങ്കിലും പ്രിയ സഖീ നീയെൻ
അരികിലുണ്ടെന്ന തോന്നലാണെപ്പോഴും.
നിന്റെ പരിഭവങ്ങളെല്ലാം ഞാൻ പൂമാലയാക്കി
അണിഞ്ഞു കൊള്ളാം.
നിന്റെ പാട്ടുകൾ എന്നുമെൻ ഹൃദയത്തിൽ
വർണങ്ങൾ വാരി വിതറിടുന്നു.
കാണാതിരിക്കാൻ കഴിയാതെ ഞാനിന്ന്
സ്വപ്നച്ചിറകേറി നിന്നിലണഞ്ഞിടട്ടേ.
അണയാതെ നീ കാത്ത സ്നേഹത്തിനരുവിയിൽ
നീന്തിത്തുടിക്കാനായി വന്നിടാം ഞാൻ.
Content Summary: Malayalam Poem ' Priyasakhi ' written by Muhammadali Padinjare Vadakkayil