ചിതറി വീണൊരാ
കൊട്ടാരത്തിൽ മേലേ
ഉദയ സൂര്യനെപോലെ
ഞാനൊന്നിരിക്കട്ടെ
കരിമുകിൽ മാല
മേഘങ്ങളിൻ മീതെ
മുടിയഴിച്ചിട്ട് ആടിത്തിമിർക്കട്ടെ
കൊടിയ പാതകൾ
താണ്ടിയെൻ പാദുകം
സമയ സൂചിതൻ മുമ്പേ
ചലിക്കട്ടെ
തെരുവിലായൊരാ
ഏകാന്ത താരകം
കടലിേലേക്കങ്ങ്
പാടെ പതിക്കട്ടെ
Content Summary: Malayalam Poem ' Samaya Suchika ' written by Rahida E. P.