ADVERTISEMENT

നിങ്ങൾക്ക് അശുദ്ധയാണവൾ

അശുദ്ധി പേറുന്നവൾ

ഏഴു നാളുകൾക്ക് അവൾ

എങ്ങനെ അശുദ്ധിയാവുന്നു
 

നീ ജനിച്ചതും

നിന്നിൽ നിന്നും ജനിച്ചതും

നിന്റെ ഈ അശുദ്ധമാം 

ദിനങ്ങൾക്ക് പകരമാണ്
 

ഉള്ള് നീറുന്ന വേദനയിലും

കാത്തിരിപ്പിന്റെ നോവിലും

നീ നെയ്തു കൂട്ടിയത്

അമ്മയെന്ന സ്വപ്നമാണ്
 

എന്നിട്ടും നിങ്ങൾക്ക്

അവൾ അശുദ്ധയാണ്

ചോര വാർന്നൊലിക്കുന്ന

അശുദ്ധിയുടെ രൂപം 
 

ഓർക്കുക നീ

നിന്റെ ജനനത്തിന്റെ വേദനയിൽ

അവളിൽ നിന്നും പ്രവഹിച്ച

രക്തക്കറയോളം വരുമോ ഈ കറ
 

സ്ത്രീയെ നിന്നിൽ ജനിച്ചത്

അശുദ്ധമല്ലാകയാൽ നീയും

അശുദ്ധമല്ല; അശുദ്ധിയും അല്ല

വിശുദ്ധിയുടെ അമ്മയാണ് നീ
 

അമ്മയാണ് നീ

വിശുദ്ധി പേറുന്ന

മാതൃത്വത്തിന്റെ വിലയാണ് നീ
 

Content Summary: Malayalam Poem ' Asudha ' written by Santhosh Nizhal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com