വിയോഗം – കെ. പി. അജിതൻ എഴുതിയ ചെറുകഥ

HIGHLIGHTS
  • വിയോഗം (ചെറുകഥ)
koode
Representative image. Photo Credit: ARUN K SOMANADHAN/Shutterstock.com
SHARE

ഫേസ്ബുക്കിലും വാട്സാപ്പിലും നിറയെ സുഹൃത്തുക്കളുടെ കമന്റുകൾ. ചിലർ അഭിനന്ദിച്ചും മറ്റു ചിലർ പരിഹസിച്ചും ഇട്ട പോസ്റ്റുകൾ... കൂടാതെ അടുത്ത ചില സുഹൃത്തുക്കളുടെ ഫോൺ വിളികൾ. "ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ?" പോരാഞ്ഞിട്ട് ഭാര്യയുടെ ശകാരവും! മകന്റെ ഒരാശയത്തിന് പിൻബലം നൽകിയതാണ് ഇതിനൊക്കെ കാരണമായത്. വീട്ടിലെ അംഗങ്ങളെപ്പോലെ നിറ സാന്നിധ്യമായിരുന്ന രണ്ടു പൂച്ചകൾ. വാലുയർത്തി മുട്ടിയുരുമ്മി ഗേറ്റ് വരെ മകനെ അനുഗമിച്ചു സ്കൂളിലേക്ക് യാത്രയാക്കുന്ന അരുമകൾ. ഓഫീസുവിട്ടു വരുമ്പോളുള്ള അതിന്റെ സ്നേഹപ്രകടനങ്ങൾ. കഴിഞ്ഞ ദിവസമാണ് തെരുവു നായ ആക്രമണത്തിൽ അതിലൊരെണ്ണം കൊല്ലപ്പെട്ടത്. ആ ദയനീയ രംഗമോർക്കുമ്പോളുള്ള വേദന ഇപ്പോഴും മാറിയിട്ടില്ല. വിവരമറിഞ്ഞപ്പോൾ കുട്ടിക്കാലത്തു മാത്രം വിതുമ്പിക്കണ്ട മകന്റെ കണ്ണിൽ വീണ്ടും കണ്ണീർ! വലിയ ഗൗരവപ്രകൃതക്കാരനായ അവന് അലിവുള്ള ഒരു ഹൃദയമുണ്ടെന്നു കണ്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നി. കൂടപ്പിറപ്പു നഷ്ടപ്പെട്ട ദുഃഖത്തിൽ ജലപാനമില്ലാതെ കരഞ്ഞു നടക്കുന്ന ചിണ്ടൻ ഒരു ദയനീയ കാഴ്ചയായി. സ്കൂളിൽപ്പോയ മകൻ അമ്മയ്ക്കയച്ച വാട്ട്സാപ് സന്ദേശം: രാവിലെ ഗേറ്റിന് പുറത്ത് തെരുവ് നായ്ക്കൾ ഉണ്ട്. ചിണ്ടനെ പുറത്തു വിടാതെ സൂക്ഷിക്കണേ.. അവൻ ആ ഷോക്കിൽ നിന്നും ഇനിയും പുറത്ത് കടന്നിട്ടില്ല.

മകനാണ് പറഞ്ഞത് പൂച്ചയുടെ വിയോഗത്തിൽ ഒരു പത്രപരസ്യം കൊടുക്കാൻ. മകന്റെ സങ്കടത്തെ അങ്ങനെയെങ്കിലും ലഘൂകരിക്കാമല്ലോ എന്ന ചിന്തയാണ് മുന്നിട്ടു നിന്നത്. അങ്ങനെയാണ് കണ്ടന്റെ അകാല നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുള്ള പത്രപരസ്യം വന്നത്. കണ്ടന്റെ ചിത്രത്തോടൊപ്പം വന്ന വിചിത്രമായ ആ നിര്യാണ വാർത്ത വലിയ ചർച്ചയായി. അന്ന് ഓഫീസിൽ നിന്നും ഇറങ്ങുന്നതിന് കുറച്ചു മുമ്പാണ് മകന്റെ ഫോൺ വന്നത്. ആ സന്തോഷ വാർത്ത കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. അപ്പോൾ അന്ന് തെരുവു നായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കണ്ടനായിരുന്നില്ലേ? അയാൾ ആകെ കൺഫ്യൂഷനായി. നല്ല സന്തോഷത്തോടെ വന്നപാടെ അയാൾ തിരക്കിയത് അവരെവിടെ എന്നാണ്? "അവരോ, ആര്?" ഭാര്യ ചോദിച്ചു. "കണ്ടനും ചിണ്ടനും" അയാൾ പറഞ്ഞു. പണ്ടെന്നോ വായിച്ച കുട്ടിക്കഥയിലെ ആ പേരു കേട്ടപ്പോൾ മകന്‌ ചിരിയടക്കാൻ കഴിഞ്ഞില്ല. അപരിചിതനെപ്പോലെ തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്ന ഭാര്യയേയും മകനെയും കണ്ടപ്പോൾ അയാളുടെ മുഖമിരുണ്ടു. അവരെവിടെ? വീണ്ടും അയാൾ ചോദിച്ചുകൊണ്ടിരുന്നു.

Content Summary: Malayalam Short Story ' Viyogam ' written by K. P. Ajithan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS