ADVERTISEMENT

മിഴിവാ൪ന്നു നിൽപ്പൂ തവ ചാരുചിത്രം

പല്ലില്ലാ മോണകാട്ടിയാ ചിരിയും

വാത്സല്യം വഴിയും വദനാബുജവും

വട്ടക്കണ്ണടയും ഒറ്റമുണ്ടും

ച൪ക്ക തിരിക്കും മെലിഞ്ഞ കൈകളും

കൺകളിൽ നിറയും സ്നേഹവായ്പും

സ്വാതന്ത്ര്യലബ്ധിക്കായ് പൊരുതിയൊ–

രാ വലിയ മനസ്സിൻ ദൃഢനിശ്ചയവും

"മഹാത്മാ" വിശേഷണം അങ്ങേയ്ക്കുനൽകി

യൊരമ്മഹാത്മാവിൻ ദീർഘ ദ൪ശനവും

ഭാരതാംബതൻ പ്രിയ പുത്രനായി

ഭാരതത്തിൻ രാഷ്ട്ര പിതാവായി

തവ നാമം എന്നും പരിലസിപ്പൂ

അമ്മ തൻ മക്കളിൽ എന്നുമെന്നും
 

Content Summary: Malayalam Poem ' Gandhiyappooppan ' written by Raji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com