ADVERTISEMENT

1. മാറുന്ന ലോകം

ഇളംതെന്നലായണഞ്ഞൊരു കൊറോണ

മഹാരൗദ്രയായി മാറിയല്ലോ

പ്രാണഭയവിറയാര്‍ന്നൊരീ

ഭൂലോകമെങ്ങും...

മരുന്നുകള്‍ ഏതുമില്ല

രോഗികള്‍ കുമിഞ്ഞു കൂടുന്നു.

ശവപ്പെട്ടികള്‍ കൂനയായി

മണ്ണുവെട്ടി മൂടിടുന്നു.
 

അകത്തിരിപ്പൂ മര്‍ത്യനും

തെരുവിലോ പക്ഷിയും മൃഗങ്ങളും

പഠനവും, ജോലിയും, യാത്രയൊന്നുമില്ല

സിനിമാഘോഷ സല്‍ക്കാരമേതുമില്ല.

ബസ്സില്ല, ട്രെയിനില്ല, ഫ്ലൈറ്റുമില്ല

നിശ്ചലാവസ്ഥയില്‍ നഗരമെല്ലാം

ബൈബിള്‍ പണ്ടേ കുറിച്ചൊരു

വേല ചെയ്യാനാവാത്ത കാലമായോ!
 

ബന്ധങ്ങള്‍ക്കാഴം വര്‍ധിച്ചുവോ?

ലാളനയേല്‍ക്കാന്‍ പുണ്യകാലം

കൈകോര്‍ത്തു നടക്കേ അകന്നതെന്തേ?

പ്രണാമമായി ചുരുങ്ങുന്നു എല്ലാവരും.

നിയന്ത്രണമേറിടുന്നു, വലയുന്നു

ദാരിദ്രമങ്ങടുത്തെത്തിയോ

വിഷപ്പുകയെല്ലാം പോയ്മറഞ്ഞു.

മാലിന്യമുക്തമീലോകമെല്ലാം
 

നിഷ്പ്രഭം മഹായുധമെല്ലാം

ലോകരാഷ്ടങ്ങള്‍ തലകുനിച്ചു.

അദൃശ്യശക്തി ഭയന്നിടാത്തോര്‍

അദൃശ്യ ശത്രുവേ പേടിച്ചതെന്തേ ?

നിശബ്ദമാം ദൈവാലയങ്ങള്‍.

സാങ്കേതികത്വത്തിലൊതുങ്ങുന്നു.
 

മുഖംമറച്ചും കരംകഴുകിയുമകറ്റാം

തുടച്ചു മാറ്റാമീയണുവിനെ

നന്ദിയേകാം ആരോഗ്യ, ന്യായ 

രാഷ്ട്രീയക്കാര്‍ക്കെല്ലാം

പ്രാര്‍ഥിച്ചിടാം ഒരുമയോടെ

മറ്റൊന്നിലും രക്ഷയില്ല

എത്രയോ നിസ്സാരന്‍ മര്‍ത്യന്‍

അപരനെ കൈവിടല്ലേ.
 

2. മാറേണ്ടേയിനിയെങ്കിലും

ഇനിയൊരു പ്രളയം

താങ്ങുമോ കേരനാട്;

ഇനിയൊരവസരം 

നമുക്കില്ലെന്നറിയുക;

തളരരുത് നാം;

ഉയര്‍ത്തെഴുന്നേല്‍ക്കണം!

പിച്ചവച്ചു വീണു നടക്കണം

വീണ്ടുമുയരത്തിലെത്തണം!
 

കുനിഞ്ഞ തലകളുയരണം

പ്രതികരണങ്ങളുയര്‍ത്തണം

ബോധമില്ലാതുഴലുന്നോര്‍

ബോധ്യങ്ങളില്‍ വളരേണം.

നിറുത്തണം ഖനനങ്ങളെല്ലാം

അനിയന്ത്രിത നിര്‍മ്മാണവും

തടയണം വന നശീകരണം 

ഒപ്പം കൈയ്യേറ്റങ്ങളും
 

ചാലുകള്‍, കാനകള്‍,

തോടുകള്‍, പുഴകള്‍,

കടലുകള്‍

പൂര്‍വസ്ഥീതീകരിക്കണം

ഓവുകള്‍ ക്രമീകരിക്കണം

പ്ലാസ്റ്റിക് മുക്തമാക്കണം;

പുഴകള്‍, കടലുകള്‍

മാലിന്യ ശുദ്ധമാക്കണം.
 

മണലു വാരിമാറ്റി

പുഴകള്‍ക്ക് ആഴം കൂട്ടണം

തടസ്സമില്ലാതെ 

ജലമൊഴുകീടട്ടെ

മാഫിയകള്‍ തന്‍

നിഗൂഢഅജന്‍ഡകള്‍

തിരിച്ചറിയൂ.. തകര്‍ക്കൂ..

ഇനിയെങ്കിലും..
 

നിശ്ചയദാര്‍ഢ്യമോടെ

മുന്നോട്ടു പോകുക;

മോശമാം നേതൃത്വമാണ

തിനെയും മാറ്റണം

നികത്തലുകള്‍ തടയണം

മണ്ണൊലിപ്പു തടയാന്‍ 

മരങ്ങള്‍, കാടുകള്‍

വച്ചു പിടിപ്പിക്കണം.
 

കണ്ടല്‍ക്കാടുകള്‍

സൃഷ്ടിക്കണം വീണ്ടും;

വളര്‍ത്തണം, നടണം

ഇല്ലിമുളകള്‍;

ദീര്‍ഘവീക്ഷണമോടെ

മുന്നോട്ടു നീങ്ങണം

ഇതിനെല്ലാമേറ

ഒന്നായൊരു ജനമാകണം
 

ജാതിമതഭേദമില്ലാതൊരു

സ്നേഹസാമ്രാജ്യമുയരണം. 

പ്രാര്‍ഥനാപൂര്‍ണ്ണമാം

ജീവിതം കരുപ്പിടിപ്പിക്കണം.
 

Content Summary: Malayalam Poem written by Jaison Paravara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com