ഫ്രെയിമിൽനിന്ന് മുറിച്ചുമാറ്റുമ്പോൾ
നന്നായ് ശ്രദ്ധിക്കണം.
അരികും മൂലയും അതിസൂക്ഷ്മം
മുറിക്കണം.
മൂർച്ചയുള്ള കത്തി തന്നെ വേണം.
മറ്റൊരാളുടെ ഹൃദയത്തിലൂടെ
തുളച്ചുകയറുന്നുണ്ടോ എന്ന്
നോക്കണം.
ഫ്രെയിമിൽനിന്ന് മുറിച്ചുമാറ്റുമ്പോൾ
അതിസൂക്ഷ്മമായിരിക്കണം.
കൈയ്യോ കാലോ പെടാതെ
നോക്കണം.
ഇടം പോകുമ്പോൾ വലമുണ്ടോ
എന്ന് നോക്കണം.
മനപ്പൂർവമല്ലാത്ത നരഹത്യ പോലെ,
ഫ്രെയിമിൽനിന്ന് മുറിച്ച് മാറ്റുമ്പോൾ
അതീവശ്രദ്ധ വേണം.
Content Summary: Malayalam Poem written by Dr. Lija Aravind