ADVERTISEMENT

1. ഞാൻ

കിരണ ശോഭ എരിയുന്ന കാലത്ത് ഞാൻ നടന്നടുത്തു,

ചിരകുന്ന ഹൃദയവും ചിതലാർന്ന 

മനസ്സിലും താണ്ടിയകലങ്ങൾ

പൊഴിയുന്ന ഇലയിലും പുകയുന്ന ശിരസ്സിലും,

നുരയാർന്ന പകലിലും നുകരാത്ത തേനിലും,

പ്രണയാർദ്രമായ പല വഴികളും തേടി

വിടരുന്ന പീലികളിലെ വിടവുകൾ തെളിയുന്നു,

ചിതയറ്റ വാക്കുകൾ കലരാതെ ഒഴുകുന്നു,

ആകാശവീഥിയിൽ നീന്തി മിന്നാമിനുങ്ങുകൾ 

പിറുപിറുക്കുന്നു,

കരചേർന്ന തോണികൾ പിന്നോട്ട് വലിയുന്നു,

പറയാതെ പലഗമനതാളുകൾ മറിയുന്നു

എന്നിട്ടുമെന്നിൽ കുരുത്തതറിഞ്ഞില്ല,

ഞാൻ വായിക്കാതെ പോയ ഈ ഞാനെന്ന പുസ്തകം
 

2. ഇടം

ഒരിടത്ത് ഒരുവനായ്

ഓർത്തിരുന്ന നേരത്ത്,

ഓർമ്മയിൽ നിന്നടർന്ന

എന്റെ ഓർമ്മകളിനി എങ്ങനെ

എന്നിൽ ലയിച്ചീടും എന്നോർത്ത്

ആ ഇരുളിടത്ത് നിന്ന്

ഞാൻ മാറി നിന്നു....
 

Content Summary: Malayalam Poem Written by Fahad Morya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com