ADVERTISEMENT

നടനകലയില്‍ കാറ്റുകള്‍ കൊയ്ത്-

കൊടുങ്കാറ്റ് വിതച്ചവന്‍. 

പുഞ്ചിരികള്‍ മുളപ്പിച്ച്,

അട്ടഹാസങ്ങളുടെ 

ആരവങ്ങള്‍ തീര്‍ത്തവന്‍. 
 

വിതുമ്പലുകള്‍ കോര്‍ത്തെടുത്ത്‌ 

ആര്‍ത്തനാദങ്ങളുടെ 

വീചികള്‍ രചിച്ചവന്‍.

പ്രണയം പൂത്തുലഞ്ഞ മിഴികളില്‍ 

പകയുടെ അഗ്നിപര്‍വ്വതങ്ങള്‍ 

പുകച്ചവന്‍.
 

മിഴിനീരുകള്‍ ഒപ്പിയെടുത്ത് 

കദനങ്ങളുടെ തോരാപ്പെരുമഴയായ്

പെയ്തുനിന്നവന്‍.

മൊഴിയനക്കങ്ങളില്‍, മിഴിയനക്കങ്ങളില്‍

വിരല്‍ത്തുമ്പുകളില്‍ 

നടനവിസ്മയത്തിന്‍റെ മന്ത്രജാലം 

കൂടൊഴിച്ചുവിട്ടവന്‍. 
 

Content Summary: Malayalam Poem ' Lalettan ' written by Sony Karakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com