ഒരിക്കൽ എനിക്ക് നിന്നെ പോലെ
പ്രണയിക്കണം
അവളുടെ ഹൃദയമിടിപ്പു മാത്രം
കേൾക്കുവാനായി
ഇരു കാതുകളും മുറിച്ചു നൽകണം
അവളെ മാത്രം കാണുന്നതിനായി
കണ്ണുകൾ അവൾക്കു നൽകണം
പിന്നെ അവളെ കാണുമ്പോൾ മാത്രം
മിടിക്കുന്ന ഹൃദയവും മുറിച്ചു മാറ്റി
എനിക്ക് ഒന്നു സ്വതന്ത്രനാകണം...
Content Summary: Malayalam Poem ' Priyappetta Vangogh ' written by Jofy John