ADVERTISEMENT

കനൽകാറ്റിൽ ഉഴലുന്ന ഒരു ചെറു 

കരിമിഴി വിഹഗം ചിറകു വിടർത്തി.

കണ്ണുതുറന്നു കാണാത്ത ലോകത്തെ 

കാഴ്ച്ചകൾ കണ്ണുനിറയെ ഒപ്പിയെടുക്കാൻ 

കാനന സൗന്ദര്യം നിറച്ചോരു കണ്മണി.
 

കാഴ്ചകൾക്ക് സൗന്ദര്യം നൽകുവാൻ 

കാനന കുമാരൻ കൈപിടിച്ചവളെ,

കാൽചിലമ്പിന്റെ താളത്തിലവളുടെ 

കിന്നാരം പറച്ചിലുകൾ കേട്ടില്ല ആരും.

കാടിനെ കാടാക്കി തീർക്കുവാൻ 

കാഴ്ച്ചയിൻ ലോകം ത്യജിച്ചവൾ 
 

കിരാത മാനവർ ചൂഴ്ന്നെടുത്തൊരു 

കാഴ്ച്ച തൻ ലോകം വീണ്ടും 

കൊട്ടും കുരവയുമായി വാതിൽ തുറന്നു.

കാട്ടുമക്കൾക്ക് കട്ടുമുത്തപ്പന്റെ 

കനക സമ്മാനം ഈ പെൺകൊടി.
 

Content Summary: Malayalam Poem ' Kaadinte Puthri ' written by Neethu Thankam Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com