ADVERTISEMENT

ഹൃദയ ജാലകം തുറന്നു നീ 

അകത്തു വന്ന നേരം

നൊമ്പര മനസ്സിൽ പെയ്തിറങ്ങി 

തെളിനീരിൻ കുളിർ മഴ.

അന്നുതൊട്ടെൻ ഹൃദയവീചിയിൽ 

സാന്ത്വന വീണ മീട്ടി നീ പാടി.

മകര മഞ്ഞിൻ കുളിരായി നീ 

വീശി വന്നിടും നേരം.
 

നിൻ മധുരമാം പാട്ടിലെ 

ഈണമായി ഞാൻ മാറും.

വെൺമുകിലിൽ തേരിലേറി 

വന്നു നീ എന്നരികിൽ.

ഞാനെഴുതും കവിതകളിൽ എന്നും 

നായികയായി നീയല്ലോ.

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ 

അവിടെ നീ ഉണ്ടാവണം.

പ്രണയ മഴയിൽ ഇനി ഒന്നായി 

നനഞ്ഞിടും നമ്മൾ.
 

Content Summary: Malayalam Poem ' Kulir Mazha ' written by Muhammad Ali Padinjare Vadakkayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com