ADVERTISEMENT

ആ നോട്ടമെറിഞ്ഞാൽ പ്രിയതമ ചൂളിപ്പോകും

മുഖം വാടും അകത്തു കയറി കതകടക്കും

കണ്ണുരുട്ടിയാൽ മോന്റെ ചുണ്ടുളുമ്പിപ്പോകും

കണ്ണ് നീര് പൊടിയും കരച്ചിലിനൊരുങ്ങും

അയാളുടെ നോട്ടം ശരിയല്ല.

കാമാർത്തിപൂണ്ട ഒളിയമ്പ്,

പിറു പിറുത്ത് കൊണ്ട് അവൾ മറഞ്ഞു പോകും
 

ദൈന്യതയാർന്ന ആ നോട്ടം പശിയുടേതാണ്.

വല്ലതും കയ്യിൽ കൊടുത്താൽ,

ആഹാരം വാങ്ങിച്ചു കൊടുത്താൽ 

കരുണയുടെ തെളിച്ചം കാണാം

ആ വാക്ക് കേട്ടപ്പോൾ

അവളുടെ കണ്ണിൽ തിളക്കം കാണാം.

ആനന്ദാശ്രുവിന്റെ സന്തോഷ കണങ്ങൾ
 

കരഞ്ഞു കലങ്ങിയ കണ്ണുകൾ ചുമന്ന

നിറത്തിൽ തീക്ഷ്ണമായിരിക്കുന്നു.

ഉറ്റവരെ നഷ്ടപ്പെട്ട വേദന

കണ്ണുകളിൽ കത്തി നിൽക്കുന്നുണ്ട്

ആധിയുടെ ധ്വനികൾ കണ്ണിലൊളിപ്പിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട വേദനകൾ അശ്രുകണങ്ങളാൽ

പൊടിഞ്ഞിരിപ്പുണ്ട്

കണ്ണുരുട്ടലെന്ന ഉപമകൾ

ആണത്തത്തിന്റെ നേരും നെറിയും ഒളിഞ്ഞിരിപ്പുണ്ട്
 

Content Summary: Malayalam Poem ' Nottathinte Akavum Puravum ' written by Nizar Puthanpalli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com