ADVERTISEMENT

മാടി വിളിച്ചൂ...

പോകാതെ വയ്യ..

നിശ്ചലമാം ഞാനും 

തണുത്തുറഞ്ഞുവോ....

നാളേക്ക് മാറ്റിയതെല്ലാം..

പാതി വഴിയിൽ

മുറിഞ്ഞു പോകവേ..
 

ദിനങ്ങൾ മറിഞ്ഞത് അറിഞ്ഞതെയില്ല..

എൻ നാമം പോലും മറഞ്ഞു പോയോ..

പ്രിയമാർന്നതെല്ലാം..

അടർന്ന് പോകയോ...

ജീവിത യാത്ര അവസാനിച്ചുവോ....
 

ഒന്നുമേ മൊഴിയാനാവാതെ

വിയോഗമെന്ന അവസാന യാത്രയിൽ..

ഇനിയില്ല പ്രപഞ്ചമിൽ

തീരാ സ്വപ്നങ്ങളാൽ

പ്രിയ മണ്ണിൽ....

അലിഞ്ഞിറങ്ങിയേക്കാം...
 

Content Summary: Malayalam Poem ' Viyogaminnithramel ' written by Fathima Saja M. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com