ഒറ്റക്കൊരാൾ
ഇടറുന്ന നെഞ്ചകം..
തല ചേർത്ത് വെക്കാൻ
സ്നേഹസ്പന്ദനമറിയാൻ
എന്നിലേക്കൊഴുകുന്ന,
എന്നോട് സംവദിക്കുന്ന,
ഒരാൾ... ഒറ്റക്കൊരാൾ,
ഇനിയും കാണാതെ
എവിടെയാണെന്നറിയാതെ
തേടുന്നിതാ, ഒന്നാകുവാൻ
ഒരേയാത്ര ചെയ്യുവാൻ
എന്നെപ്പറിച്ചെറിയാതെ,
എന്നെപ്പിരിയാതൊരു സഹയാത്രികൻ...
Content Summary: Malayalam Poem ' Otta ' written by Sreepadam