നടക്കാനിറങ്ങിയ നടത്തക്കാരൊക്കെയും
കൂടിനിന്നോരാ
കൊച്ചു കൂരക്ക് മുന്നിൽ
കട്ടനും പാലും എതിർക്കുമ്പോൾ
ലൈറ്റും സ്‌ട്രോങ്ങും അടിപിടിയായി
ഷുഗറുള്ളോർക്ക്
അയമുട്ടീസ് സ്പെഷ്യൽ
ചായയും മോന്തി കുടിച്ചവർ നടന്നു
വിദൂരം താണ്ടി ജോലിക്കെത്തിയ
ബംഗാളികൾക്ക്
എനർജിക്കായ്
മൈദ തൻ പൊന്നോമന
പൊറോട്ടയും ബംഗാളിസ്
സാമ്പാറും കൂട്ടി കഴിപ്പായ്
പോകുന്നവർ വരുന്നവരൊക്കെയും
തേയില തൻ നീര് മോന്തി കുടിച്ച്
മൂ മൂക്കൻ സമൂസയും കടിച്ച്
നാളികേരത്തിൻ എണ്ണയിലിട്ട് പൊരിച്ച
പഴം പൊരിയും ചവച്ചരച്ച്
കൂട്ടിനല്പം മൊരിഞ്ഞ ഉള്ളിവടയും
കഴിച്ച് ആശ്വസിക്കുമ്പോൾ
അയമുട്ടീടെ പറ്റ് ബുക്കിൽ പകർത്തി
പറ്റിച്ചുപോവുന്ന പറ്റിക്കലോളികളും
തട്ടി തട്ടി തട്ടുകടയിലെ തട്ടൽ
തകൃതിയായി നടക്കവേ
സർവേ വന്നതാ..
തട്ടുകടകളൊക്കെയും
വികസനത്തിനായി
തട്ടിപൊളിക്കയായ്
തട്ടി തട്ടി ആ തട്ടുകടയും
വികസനം കൊണ്ട് പോയി
Content Summary: Malayalam Poem ' Thattukada ' written by Savad Mundol