സഹജാ നിന്നാത്മധൈര്യം
മറക്കില്ലൊരിക്കലും ലോകം
ഒന്നിപ്പിന്‍ ആഹ്വാനം തീര്‍ത്തൊരു
പദയാത്ര വിജയത്തുടക്കം മാത്രം
പിച്ച വയ്ക്കാതെ നടക്കില്ല ഒരാളും
പഠിച്ചാല്‍ വീഴാതെ നടക്കാം
നിന്‍ വഴികള്‍ പൂ വിരിച്ചതല്ല
കനലുകള്‍, മുള്ളുകള്‍ നിറയും
നിരത്തുകള്‍
തുടരണം യാത്രയിനിയും
അനുഭവങ്ങള്‍ വളര്‍ത്തുന്നു
ഉയരങ്ങളിലേക്ക്
ഞങ്ങളിലൊരാളായ്
കുട്ടികള്‍ക്ക് ഒരു തോഴനായ്
കൗമാരത്തിന്‍ പ്രതീക്ഷയായ്
യുവത്വത്തിന്‍ കരുതലായ്
വാര്‍ദ്ധക്യത്തില്‍ കൂടെയായ്
അമ്മമാര്‍ക്ക് മകനായ്
അശരണര്‍ക്ക് അത്താണിയായ്
രാജ്യത്തിനായി ജീവനേകിയ
ഒരച്ഛന്‍റെ മകനാണ് നീ
അവന്‍റെ സ്വപ്നങ്ങളെല്ലാം
നീ പൂര്‍ത്തിയാക്കണം
കാരിരുമ്പിന്‍ കരുത്തുമായ്
മുന്നേ നടന്നു നയിക്കണം
നീയല്ലാതെ മറ്റൊരാളില്ല
ഭാരതത്തിന്‍ പൈതൃകം
കാക്കാന്‍ നീ തന്നെ വേണം
നിന്നമ്മയൊഴുക്കിയ കണ്ണുനീരും
പകര്‍ന്നോരു ആത്മധൈര്യവും
തുണയായിടും നിനക്കെന്നും
Content Summary: Malayalam Poem ' Padayathra ' written by Jaison Paravara