വിടർന്ന പൂവിൻ സൗരഭ്യം
എന്നെ പുൽകി നീങ്ങിയതും
നൊമ്പരമായ നിമിഷങ്ങളോരോന്നും
മനസ്സിൽ തിളച്ചു പൊന്തി
ചിതലരിച്ച വഴികളിൽ
ഞാനൊന്നു എത്തിനോക്കി
നീ വിടരും നിമിഷങ്ങളോർത്ത്
കാത്തിരുന്നതും
പ്രതീക്ഷയായ് നിൻ പുഞ്ചിരി
സ്ഫുരണങ്ങൾ അലയടിച്ചതും
ഇലകളൊരോന്നും തളിർത്തതാ
നേരം സ്വപ്നത്തിലായ് നീ
എന്നെ ഗമിച്ചതല്ലെ
നിന്നെ വലയം വെച്ചതും നേരം
പ്രാർഥിച്ചു ഞാൻ നിന്നിൽ അലിയാനും
മൊട്ടിട്ടതും നിൻ തേനിനായ്
അടുത്തവരെ ആട്ടിയകറ്റിയതും ഞാനല്ലേ
ആർത്തിരമ്പി വന്നതാ കൂട്ടത്തിൽ
നഷ്ടപ്പെടില്ല എന്ന് കരുതിയതാണോ തെറ്റ്
വേരറ്റ ചെടികളെല്ലാം ഭാരമല്ലേ
ഹൃത്തടത്തിൽ സാന്ദ്രമായോർമകൾ
എരിയുന്ന കനലിലായ് വീണതും
കൂമ്പാരമായ്, ഹൃദയമേ നിനക്കാവുന്നില്ലേ
എൻ വേരറ്റയോർമകളെ സൂക്ഷിച്ചിടാൻ
Content Summary: Malayalam Poem ' Poompatta ' written by Suhail Paikkadan