ADVERTISEMENT

എന്റെ കണ്ണീരിനുമുണ്ട് ഒരു ഉപ്പ് രസം..

സമുദ്രം പറയുന്നു, കടലും പറയുന്നു, പിന്നെ ഞാനും...
 

എന്റെ ചിന്തകളുടെ അടിത്തട്ടിൽ ഞാൻ കൂട്ടിയ

ചപ്പുചവറുകൾ ചീഞ്ഞു നാറി വമിച്ച ദുർഗന്ധത്തിന്റെ ഫലമാണ് 

എന്റെ കണ്ണുകളിലൂടെ ധാര ധാരയായ് ഒഴുകുന്ന ഉപ്പ് രസം
 

കടലും പറയുന്നു അവളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ചേർന്നാണ്

അവളിൽ ഉപ്പിന്റെ രുചി അലിഞ്ഞു ചേർന്നതെന്ന്

ശുദ്ധജലം സൂര്യതാപത്താൽ തണുത്തുറഞ്ഞു 

മേഘങ്ങളായ്, മഴയായ്, മഞ്ഞായ് കുളിരലകൾ തീർത്ത് പെയ്തു തുടങ്ങി.

തുടങ്ങുമ്പോൾ അങ്ങകലെ മലപോലെ ഉപ്പു കൂനകൾ

വേദനയോടെ കണ്ണീർ പൊഴിക്കുന്നു
 

അവൾ അവളിലേക്കോളിഞ്ഞു നോക്കുമ്പോൾ

ബാക്കിയായത് ദുർഗന്ധം വമിക്കുന്ന മലിനജലം മാത്രം..

വിയർത്ത നെഞ്ചിൽ പൊടിഞ്ഞ നീർത്തുള്ളികൾ 

രുചിച്ചു നോക്കിയപ്പോൾ അതിനും എന്റെ കണ്ണീരിനും 

രുചി ഒന്ന് തന്നെ...

രണ്ടിലും ഉപ്പ് രസം മാത്രം

നെഞ്ചകം കലങ്ങി മറിഞ്ഞൊഴുകിയ ചൂട്‌ രക്തവും

കടൽ കലങ്ങി മറിഞ്ഞു തീരത്തോട് ചേർന്ന ജലവും, 

കണ്ണിലൂടെ ഒഴുകിയ നീർത്തുള്ളിയും

ചുണ്ടോടു ചേർത്തൊന്നു നുണഞ്ഞപ്പോൾ

കണ്ണീരിനും കടലിനും, രക്തത്തിനും ഒരേ രുചി....

വേദനയുടെ, വേർപാടിന്റെ, അഴുക്കിന്റെ, വിഴുപ്പിന്റെ അതെ രുചി

എല്ലാത്തിലും ഉപ്പ് രസം. മാത്രം 

 

Content Summary: Malayalam Poem ' Uppu Rasam ' written by Anju Karthika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com