ADVERTISEMENT

രതിപതി,

എന്റെ മലർവനം പുഷ്പിച്ചുപോയ്.

നിന്റെ അശോകം എന്നെയൊരു  

മന്ദാരപ്പൂവ്വായ് മുത്തിയുണർത്തി.

നിന്റെ മാമ്പൂശരമേറ്റ്, എന്നിലൊരു

സിന്ദൂരപ്പൂ മിഴി തുറന്നു.

മധുകരങ്ങൾ മൂളും നിന്റെ ഞാണിലെ  

നവമല്ലികയേറ്റ്, ഞാൻ മൗനിയായി.    

കാമൻവില്ലാൽ നീ നട്ട കുസൃതികളാൽ

നീലോൽപലമായ് വിടർന്നു;  ഞാൻ,

കഞ്ജംകൊണ്ടൊരു പൂമെത്തയായ്.

കുങ്കുമതൈലമിട്ടു മുഖം മിനുക്കി;

കസ്തൂരിതൈലമിട്ടു കൂന്തലൊതുക്കി;

മുല്ലപ്പൂതൈലമിട്ടു കാത്തിരിക്കുന്നു ഞാൻ;

നിന്റെ, മകരമത്സ്യമേന്തും കൈദാരത്തെ

സമ്മോഹനമോടെ കാത്തിരിക്കുന്നു ഞാൻ.
 

Content Summary: Malayalam Poem ' Panchasarametta Malarvanam ' written by Satheesh Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com