ADVERTISEMENT

1. ആരാണ് അമ്മ?

ആരാണ് അമ്മയെന്ന് ചോദ്യം?

ഉത്തരങ്ങൾ ഒരായിരം 

സഹനം എന്നും ക്ഷമയെന്നും 

പറഞ്ഞവർ ഏറെ, ദൈവം എന്ന് 

പറഞ്ഞവരേറെ?
 

അമ്മ എനിക്കെന്തായിരുന്നു?

കാലം പറഞ്ഞു തന്നു എനിക്ക് 

പറഞ്ഞാൽ തീരാത്ത കടലായിരുന്നു.

കടലിൽ എണ്ണിയാൽ തീരാത്തത്ര 

സ്നേഹത്തിൻ പവിഴം ഒളിഞ്ഞിരിപ്പു.
 

മകളിൽ നിന്നും ഞാനൊരമ്മ 

ആയനേരം അത്രെ, അമ്മ എന്ന 

നാമത്തിൻ മൂല്യം ഏറിയത്.
 

പേറ്റുനോവറിഞ്ഞപ്പോൾ ഞാനാ 

മാതൃത്വത്തിൻ മുൻപിൽ മനസാൽ 

കുമ്പിട്ടതോർക്കുന്നു.
 

എന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത

നേരം, ഞാനറിഞ്ഞു എന്റെ അമ്മ 

നെഞ്ചിലടക്കിയ വാത്സല്യ പാലാഴി.
 

2. നേടാം

പുലരൊളിയിൽ രഹസ്യമായി അണഞ്ഞ  

കിനാക്കൾ ഇന്നെന്റെ പൂന്തോട്ടത്തിലെ 

ജലധാരയിൽ തുള്ളികളായി മറഞ്ഞിരിപ്പു.

ഈ ജലപാതം തന്നിൽ കണ്ണീർ ചാലിക്കും 

മാനവർ, കിനാക്കൾ മുങ്ങിയെടുക്കാൻ 

മറന്നുപോയവർ, വിഷാദാത്മകം.
 

ജീവിതമാം ജലധാര ഒരു രഹസ്യ കലവറ,

മുങ്ങി നിവരുവാൻ ധീരരായവർ എവിടെ?

നേടിടാം കിനാക്കൾ തൻ പൊൻചാവി,

തുറക്കാത്ത വാതിലുകൾ കടന്നു പോകാം.

കാണാത്ത ആകാശക്കോട്ട സ്വന്തമാക്കാം,

നക്ഷത്ര ലോകത്തിൽ അധിപനാകാം.
 

Content Summary: Malayalam Poem written by Neethu Thankam Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com