ADVERTISEMENT

നോവിലും നോവാതെ പുഞ്ചരിതൂകുന്ന

അച്ഛനെയാണെനിക്കിഷ്ടം.

കരയുമ്പോഴെന്നെ തോളിലേറ്റി 

അമ്പിളി മാമനെ കാട്ടി തരുന്നെന്റെ

അച്ഛനെയാണെനിക്കിഷ്ടം.
 

വേദനയൊക്കെയും പുഞ്ചിരിയിൽ 

കഴുകുന്നൊരച്ഛനെയാണെനിക്കിഷ്ടം.

ദുഃഖത്തിൻ മുള്ളിലും സാന്ത്വനമേകുന്നെന്റെ

അച്ഛനെയാണെനിക്കിഷ്ടം.
 

ചായക്കടയിലെ കൊതിയൂറും പലഹാരം

എന്നിലേക്കെത്തിക്കും 

എന്റച്ഛനെയാണെനിക്കിഷ്ടം.

മഴ വന്നനാളിൽ ഒറ്റക്കുടക്കീഴിൽ ചേർത്തു നടത്തി

പള്ളിക്കൂടത്തിലെത്തിക്കുന്നൊ

രച്ഛനെയാണെനിക്കിഷ്ടം.
 

ചേർന്നു നടക്കുമ്പോൾ വിയർപ്പിൻ മണമുള്ളെന്റെ

അച്ഛനെയാണെനിക്കിഷ്ടം.

അച്ഛന്റെയൊപ്പം മലപോലും മഞ്ഞെന്ന് 

തോന്നിപ്പിക്കുന്നെന്റച്ഛനെയാണെനിക്കിഷ്ടം.
 

പൊള്ളുന്ന വെയിലിൽ വൻമരത്തണലായ്

മാറുന്നൊരച്ഛനെയാണെനിക്കിഷ്ടം.

എന്റെ ഉയർച്ചയിൽ എന്നേക്കാൾ ഉയരുന്ന

എന്റെ അച്ഛനെയാണെനിക്കിഷ്ടം.
 

എന്റെ വീഴ്ചയിൽ താങ്ങായി നിൽക്കുന്ന

എന്റെ അച്ഛനെയാണെനിക്കിഷ്ടം.

എന്റെ അച്ഛനെയാണെനിക്കിഷ്ടം.

എന്റെ അച്ഛനെയാണെനിക്കിഷ്ടം.
 

Content Summary: Malayalam Poem ' Achaneyanenikkishtam ' written by Sarala Udayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com