ADVERTISEMENT

എവിടെയാണെങ്കിലും

ഏത് നേരവും

നിഴലായ് നമ്മെ പിന്തുടരും

പ്രിയ സുഹൃത്താണ് മരണം..
 

കാലഭേദങ്ങളില്ലാതെ

കൽ തുറുങ്കിലായാലും

വിടപറയാ സത്യമാണ്

മരണം..
 

അന്ത്യ ശ്വാസത്തിൻ

പിടച്ചിലിൻ നേരത്ത്

കരകവിഞ്ഞൊഴുകും

കൂടപ്പിറപ്പുകളുടെ കണ്ണീർ പുഴകൾ..
 

പട്ടുമെത്ത വിരിക്കാത്ത

കുളിര് പകരും യന്ത്രമില്ലാത്ത

കൂട്ടുകാരായാരുമില്ലാത്ത

മൺകൂരയാണ് പിന്നെ വീട്..
 

ഇരുട്ടു പാകിയ

ഒറ്റമുറിയിൽ

ഉറ്റവരെ പിരിഞ്ഞ്

ഒരിക്കലെനിക്കും

നിത്യശയ്യയൊരുങ്ങും..
 

Content Summary: Malayalam Poem ' Nithyanidra ' written by Sayyid Sinan Paruthikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com