ADVERTISEMENT

ഒറ്റയ്ക്കൊഴുകുമ്പോള്‍

ഒരു പുഴയും ഒരു തുഴയല്ല.

അനേകം നീരൊഴുക്കുകള്‍.
 

ഒറ്റയ്ക്കു പറക്കുമ്പോള്‍

ഒരു പറവയും ഒരു ചിറകല്ല.

അനേകം തൂവലനക്കങ്ങള്‍.
 

ഒറ്റയ്ക്ക് പാടുമ്പോള്‍

ഒരു പാട്ടും ഒരു ശ്രുതിയല്ല.

അനേകം സ്വരവിസ്താരങ്ങള്‍.
 

ഒറ്റയ്ക്കു പെയ്യുമ്പോള്‍

ഒരു മഴയും ഒരു പെയ്ത്തല്ല.

അനേകം ജലനൂലുകള്‍.
 

ഒറ്റയ്ക്കു കാണുമ്പോള്‍

ഒരു സ്വപ്നവും ഒരു കാഴ്ച്ചയല്ല.

അനേകം മനോവിസ്മയങ്ങള്‍.
 

ഒറ്റയ്ക്കു ചിരിക്കുമ്പോള്‍

ഒരു ചിരിയും ഒരു തുറപ്പല്ല.

അനേകം ഹ്ലാദവിസ്ഫോടനങ്ങള്‍.
 

ഒറ്റയ്ക്കു നടക്കുമ്പോള്‍

ഒരു നടപ്പും ഒരാളല്ല.

അനേകം ആള്‍ക്കൂട്ടങ്ങള്‍.
 

ഒറ്റയ്ക്കു മരിക്കുമ്പോള്‍

ഒരാളും ഒരു ജന്മമല്ല.

അനേകം ജന്മദുരന്തങ്ങള്‍.
 

Content Summary: Malayalam Poem ' Ottaykkalla ' written by Rajan C. H.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com