ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ പ്രകൃതി മനോഹരമായ പ്രദേശമാണ് ഓമല്ലൂർ. ഓമല്ലൂർ ഗ്രാമത്തിലെ മാതൃക ദമ്പതികൾ ആണ് ഓമനക്കുട്ടനും ഭാര്യ ഓമനയും. ഓമനക്കുട്ടന് ഊണിന്റെ കൂടെ നിർബന്ധം ആയും മീൻകറി വേണം. ഓമന കുടംപുളി ഇട്ട മീൻകറി കൃത്യമായി ഉണ്ടാക്കികൊടുക്കും. അങ്ങനെ ഇരിക്കെ ഓമന മകളെയും കൂട്ടി ഡൽഹിക്കു ടൂർ പോയി. ഡൽഹിയിലെ ആഡംബര ജീവിതവും കോണ്ടിനെന്റൽ ഭക്ഷണവും കഴിച്ചു മടങ്ങിയെത്തിയ ഓമന മീൻകറിക്കു പകരം ഓമനക്കുട്ടന് ഓംലറ്റ് ഉണ്ടാക്കി കൊടുക്കുവാൻ തുടങ്ങി. ആദ്യം പരിഭവം ആയി അത് പിണക്കമായി പിന്നെ വലിയ വഴക്കായി. നാട്ടുകാർ മുഴുവൻ സംഭവം അറിഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ് ഇടപെട്ട് ഇരുവരെയും വിളിപ്പിച്ചു ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടുകാർ ചേരി തിരിഞ്ഞു. ഒരു വിഭാഗം ഓമനക്കുട്ടന്റെ കൂടെയും പുരോഗമന വാദികൾ ഓമനയ്ക്കൊപ്പവും നിലകൊണ്ടു. 

ഓമനക്കുട്ടൻ സഹോദരന്റെ വീട്ടിലേക്കു താമസം മാറി. ഓമല്ലൂർ കവലയിൽ ഇരു വിഭാഗവും തമ്മിൽ വാക്പോര് പതിവായി. ഓമനക്കുട്ടൻ വിഭാഗം സ്‌ഥലം  എം.എല്‍.എയുടെ ഓഫീസിലേയ്ക്കും ഓമന വിഭാഗം എം.എൽ.എയുടെ വീട്ടിലേക്കും മാർച്ച്‌ നടത്തി. എം.എൽ.എ. പ്രശ്നത്തിൽ ഇടപെട്ടു. ഓമനക്കുട്ടനെയും ഓമനയെയും ഇരുവിഭാഗത്തിലെയും നേതാക്കന്മാരെയും ഒപ്പം പഞ്ചായത്ത്‌ പ്രസിഡന്റിനെയും ചർച്ചയ്ക്കു വിളിച്ചു. ആഴ്ചയിൽ നാലു ദിവസം മീൻകറി വേണമെന്ന് ഓമനക്കുട്ടൻ വിഭാഗവും നാലു ദിവസം ഓംലറ്റ് വേണമെന്ന് ഓമന വിഭാഗവും വാശി പിടിച്ചു. മൂന്ന് മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്ക്കൊടുവിൽ എം.എൽ.എ. പ്രശ്നപരിഹാരമായി ഒരു നിർദ്ദേശം വച്ചു. ആഴ്ചയിൽ മൂന്നു ദിവസം മീൻകറി കൂട്ടിയും മൂന്നു ദിവസം ഓംലറ്റ് കൂട്ടിയും ഊണും ഒരു ദിവസം പച്ചക്കറി സദ്യയും. നീണ്ട ആലോചനകൾക്ക് ശേഷം ഇരു വിഭാഗവും അത് അംഗീകരിച്ചു. ഇരു വിഭാഗം നേതാക്കളും കൈ കൊടുത്തു. ഓമനയും ഓമനക്കുട്ടനും കെട്ടിപ്പിടിച്ചു. പുറത്തു തടിച്ചുകൂടിയ നാട്ടുകാരും എം.എൽ.എ. യും പഞ്ചായത്ത്‌ പ്രസിഡന്റും കൂടി ഓമനക്കുട്ടനെയും ഓമനയെയും അവരുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. ഓമല്ലൂരിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ലഡു വിതരണവും നടന്നു.

Content Summary: Malayalam Short Story ' Omalloor Omanayude Omelette ' written by Sunil Vallathara Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com