നിങ്ങൾക്കറിയില്ലേ
നിറഞ്ഞ മാറു ചുരത്തുന്ന വേദന
പ്രസവ വേദനയാൽ അലറുന്ന
യന്ത്രത്തോക്കുകൾ കരയുകയാണ്
കണ്ണുകളിൽ നിന്നും തീ തുപ്പുന്നുണ്ട്
തൊട്ടിലിൽ കിടന്ന് കരയുന്ന വെടിയുണ്ടയെ
ഇളം ചോര കൊണ്ട് പുതച്ചിരിക്കുകയാണവർ,
കൂടെ പാതിയിൽ കരച്ചിൽ നിർത്തിയ
ഒരു മനുഷ്യക്കുഞ്ഞും ചുരുണ്ടുറങ്ങുന്നു.
യുദ്ധം നുഴഞ്ഞു കയറിയ ചെറു വഴികൾ
കാണാം ചുവരിലും കുഞ്ഞു ഹൃദയത്തിലും.
തളം കെട്ടിയ ചോരയിൽ നീരാടിയുറങ്ങുകയാണ്
ഇനിയുമുണരാത്ത നാളെകൾ (നന്മകൾ).
ചിരിക്കാത്ത ചുണ്ടുകൾ.
Content Summary: Malayalam Poem ' Thulaveena Chirikal ' written by Unnikrishnan Kudumboor