കനവുകൾ നിനവുകളാകും ആ പ്രിയ
നിമിഷത്തിനായി ഒരു വേഴാമ്പൽ പോലെ
ഞാൻ കാത്തിരിപ്പു.
എന്റെ കിനാവിനൊരു ചിറകു നൽകാൻ
ഞാനൊരു കുഞ്ഞു വാൽനക്ഷത്രത്തിന്
കുറിമാനം നൽകി.
ഘടികാരം ഓടിക്കൊണ്ടേ ഇരിപ്പു
എന്റെ മാനസത്തിൽ ചിന്ത തൻ
വര്‍ഷപാതം.
എന്റെ ഇച്ഛകൾ കണ്ണീരിനു വിട്ടുനൽകാൻ
ആകില്ല, ഈശ്വര കടാക്ഷം ഒരൽപം
എനിക്കെന്തേ നൽകാത്തു.
പ്രതീക്ഷ മാത്രമെൻ ഭാണ്ഡത്തിൽ
ബാക്കിയായി, ശാന്തി നേടുവാൻ
വരമരുളു പ്രപഞ്ച ശക്തി.
Content Summary: Malayalam Poem ' Pratheeksha Mathram ' written by Neethu Thankam Thomas