ADVERTISEMENT

ഒരു ചിത്രം വരയ്ക്കാൻ

കഴിഞ്ഞിരുന്നെങ്കിൽ

എന്ന് ഞാൻ

തീവ്രമായി

ആഗ്രഹിക്കുന്നു
 

വർണങ്ങളുടെയല്ല,

ശൂന്യതയുടെ ചിത്രം 

നഷ്ട പ്രതീക്ഷകളുടെ ചിത്രം

വ്യർഥമായ മോഹങ്ങളുടെ ചിത്രം
 

നനവില്ലാതെ വിണ്ടുകീറിയ

മനസ്സിന്റെ ചിത്രം

ഉരുകുന്ന

ജീവിതങ്ങളുടെ ചിത്രം
 

അതു പകർത്താൻ

എന്റെ കൈയ്യിലുള്ള

വാക്കുകൾ

മതിയാകാതെ വരുന്നു

അമ്പത്തൊന്നക്ഷരങ്ങളും

തോറ്റു മടങ്ങുന്നു
 

ഒരു കാൻവാസിലേക്കവയെ

തുറന്നു വിടാൻ

കഴിയാതെ ഞാനും

പേറ്റുനോവനുഭവിക്കുന്നു.
 

രൂപമെടുക്കാൻ കഴിയാതെ

ഉള്ളിലിരുന്നവ

വീർപ്പുമുട്ടുന്നു

കലഹിക്കുന്നു

തല തല്ലി കരയുന്നു
 

ഉന്മാദത്തിന്റെ

ചങ്ങല കിലുക്കം

കേൾപ്പിക്കുന്നു

എന്റെ പ്രാണനെ

അവ ബന്ധിയാക്കുന്നു
 

കനൽ വീണപോലതു

പൊള്ളിയടരുന്നു

ശ്വാസം കിട്ടാതെ

പിടയുന്നു
 

പുറത്തേക്കൊരു വഴി കാണാതെ

തളർന്നു

ഒടുവിൽ എന്നുള്ളിലവ

ജീവനൊടുക്കുന്നു

ഒരു ജന്മം കൊടുക്കാൻ കഴിയാതെ

ഞാനും.
 

Content Summary: Malayalam Poem ' Athmavyatha ' Written by Sumitha Meleveettil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com