നീ നേർത്തൊരു രാഗം പോലെ
എവിടെയും കടന്നു ചെന്നു.
വെറുപ്പിന്റെ ദേശത്തു
സമാധാനത്തിന്റെ വിത്ത് പാകി.
നേർത്ത ഒരു ഗാനം
യുദ്ധ കാഹളത്തിനിടയിൽ
ശ്രദ്ധിക്കപ്പെടണമെന്നില്ല
പക്ഷെ
സമാധാനം ആണ് അവസാനം
വിജയിക്കുകയെന്നു എത്ര യുദ്ധങ്ങൾ
നമുക്ക് പറഞ്ഞു തന്നു.
മനുഷ്യരുടെ ഹൃദയത്തിലേക്ക്
ചർക്ക തിരിച്ചു
ഏകനായി നടന്നു
ഏകനായി രാജ്യത്തെ
മോചിപ്പിച്ച
ഒരാളെ നമുക്കോർക്കാം.
ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടി
മൗനമായി പൊരുതിയ ഒരാളെ.
പാട്ടിനെ തുറങ്കിലടക്കാൻ
ഒരു രാജാവ് നിനച്ചാൽ
പാട്ട് പിന്നെയും പരന്നൊഴുകും.
പാട്ടു മാത്രം അവശേഷിക്കും.
കേട്ടിട്ടില്ലേ
വിഡ്ഢിയായ നഗ്‌നയായ
രാജാവിന്റെ കഥ.
Content Summary: Malayalam Poem ' Raga ' Written by Satheesan O. P.