ADVERTISEMENT

ഒറ്റയാവുമ്പോൾ നീയെന്നൊരൊറ്റ 

വാക്കിലൊതുങ്ങുന്നു ഞാൻ

ഒറ്റയാവുമ്പോൾ നിന്റെയോർമ്മകളിൽ 

വീണു ഞാൻ മയങ്ങുന്നു 
 

ഒറ്റയാവുമ്പോൾ കിനാവിൻ കൽപ്പടവുകളിറങ്ങി 

ഞാൻ നിന്നിലേക്കെത്തുന്നു

ഒറ്റയാവുമ്പോൾ ഘനീഭവിച്ചുറഞ്ഞുകൂടിയ 

നിൻ മൗനമുരുകുന്നത് ഞാനറിയുന്നു
 

ഒറ്റയാവുമ്പോൾ ഞാനറിയുന്നു നിൻ മൗന-

ചഷകത്തിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നത്

ഒറ്റയാവുമ്പോൾ ഞാനറിയുന്നു 

നിന്നുൾപ്പൂവിലെ തുടിപ്പുകൾ
 

ഒറ്റയാവുമ്പോൾ ഞാനറിയുന്നു ദൂരെയെങ്കിലും 

നീയെൻ ചാരെയെന്ന്

ഒറ്റയാവുമ്പോൾ ഞാനറിയുന്നു എന്നിലെ 

തുടക്കവുമൊടുക്കവും നീയെന്ന്!
 

Content Summary: Malayalam Poem ' Ottayavumbol ' Written by Deepa Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com