ADVERTISEMENT

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ടവനാം

നിത്യഹരിതനായകാ പ്രേം നസീറെ

സാധാരണക്കാര്‍ക്കു കണ്ണിലുണ്ണി,

നീ പ്രൊഡ്യൂസര്‍മാര്‍ക്കോ ജീവശ്വാസം

കലുങ്കിലും തറയിലും വിശ്രമിച്ചു നീ

കഞ്ഞിയും കപ്പയും കഴിച്ചിരുന്നു

വെള്ളിത്തിരയില്‍ തിളങ്ങിയപ്പോഴും 

കാരവാനില്‍ ഉള്ളില്‍ ഒളിച്ചതില്ല
 

യേശുദാസിന്‍ ശാരീരം കടമെടുത്തു

നായികമാരെത്ര നിന്‍ ജോഡിയായി

സ്ത്രീകള്‍ തന്‍ ഉള്ളിലെ കാമുകഭാവത്താല്‍

പ്രേമം തുളുമ്പുന്ന കൃഷ്ണനായി

ഒരു നൂറ്റാണ്ടിലെ വിസ്മയം നീ പണ്ടേ

ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചോന്‍

ഗുസ്തിയില്‍ മുമ്പനല്ലായിരുന്നിട്ടും 

ധാരാസിങ്ങുപോല്‍ തിളങ്ങി നിന്നു

കളരിയില്‍ പയറ്റി തെളിഞ്ഞില്ലയെങ്കിലും 

ഒരു കളരി വിളക്കുതെളിഞ്ഞ രൂപം
 

പുഞ്ചിരി തൂകുന്ന മുഖപ്രസാദം എന്നും

അഞ്ജലി കൂപ്പുന്ന ആദരഭാവം

ആദര്‍ശവാദി നിന്‍ ചിത്തത്തിലോ

നടനങ്ങളില്ലാത്ത സൗമ്യഭാവം

പ്രേം നസീറെന്നതാം നാമധേയം

അതിന്‍ പര്യായങ്ങളിന്നെത്രയെത്ര

വെള്ളിത്തിരയിലെ താരപഥത്തില്‍ നിന്നും

ഭൂമിയില്‍ ഇറങ്ങിയ മനുഷ്യസ്നേഹി
 

Content Summary: Malayalam Poem ' Prem Nazir ' Written by Nandakumar Choorakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com