അമ്മ മഴക്കാറ് – അജയ് വിജയൻ എഴുതിയ കവിത
Mail This Article
ഇരുട്ട്; കിരാതമാം ഇരുട്ട്
പകച്ചു പോകുന്നു എൻ നയനങ്ങൾ..
മാഞ്ഞുപോകുന്നു എത്രയോ നിറങ്ങൾ..
കൂട്ടിനായി കുറ്റാക്കൂരിരുട്ടിനെ തന്നിട്ട്
എവിടേക്ക് അകലുന്നു എൻ പ്രിയ വെളിച്ചമേ…
എവിടേക്ക് അകലുന്നു എൻ പ്രിയ വെളിച്ചമേ…!!
തിരയുന്നു ഞാനീ ഇരുട്ടിലും നിന്നെ
തേടുന്നു ഞാനീ പ്രപഞ്ചം മുഴുവനും..
ശക്തി പോരാ നയനങ്ങൾക്കെങ്കിലും..
ശക്തനാം അർക്കന്റെ കൈകോർത്തു
കൊണ്ടു ഞാൻ..
തിരയുന്നു ഞാനീ ഇരുട്ടിലും നിന്നെ…
തിരയുന്നു ഞാനീ ഇരുട്ടിലും നിന്നെ…!!
കാലമാം കുത്തൊഴുക്കിൽ പെട്ടൊരെൻ..
സ്മൃതിയിലെ താളുകൾ മാഞ്ഞിടുകിലും..
മായിക്കുവാൻ ആവാതെ പിടയുന്നു ഞാൻ..
താളുകൾ പേറും നിൻ സ്മൃതികൾ എല്ലാം..
താളുകൾ പേറും നിൻ സ്മൃതികൾ എല്ലാം..!!
നിൻ സ്പന്ദനം എന്നിൽ തുടിച്ച ദിനം
നിൻ മുഖം ആദ്യമായി കണ്ട ദിനം;
പാലൂട്ടിയ ദിനം; അമ്മേ എന്നു വിളിച്ച ദിനം..
നിൻ കുസൃതികൾ നിറഞ്ഞ കാലം..
നിൻ ചിരിയും തേങ്ങലും കണ്ട കാലം..
നീയെൻ വെളിച്ചമായി മാറിയ കാലത്തെ..
ഇരുട്ടിലാഴ്ത്തി..!
എവിടേക്ക് മാഞ്ഞുപോയി എൻ പ്രിയ അംശമേ..
തരികൊരുത്തരം എനിക്കായി പ്രപഞ്ചമേ..
തരികൊരുത്തരം എനിക്കായി പ്രപഞ്ചമേ..
കണ്ണീർ വറ്റിയ എൻ നയനങ്ങളിൽ..
കണ്ണീർത്തുളികളായി നിൻ ഓർമ്മകൾ..
തരിക നീ തരിക..
തിരികെ തരിക എനിക്കെൻ പ്രപഞ്ചമേ..
നിറയ്ക്കുക വെളിച്ചത്താൽ എൻ നയനങ്ങളെ..
നിറയ്ക്കുക വെളിച്ചത്താൽ എൻ നയനങ്ങളെ..!!
മാഞ്ഞിടട്ടെ കിരാതമാം ഇരുളിൻ നൃത്തം..
കാണട്ടെ കൺകുളിർക്കെ ഒരിക്കൽ കൂടി..
കാണട്ടെ കൺകുളിർക്കെ ഒരിക്കൽ കൂടി..!!
നീയാകും വെളിച്ചമേ.. എൻ മകനേ..!!!
നീയാകും വെളിച്ചമേ.. എൻ മകനേ..!!!
Content Summary: Malayalam Poem ' Amma Mazhakkaru ' Written by Ajay Vijayan