മറൂകൂവലിനൊരിടം തേടുന്നു ഞാൻ
മനസ്സിൻ ആ൪ദ്രമാം കോണിലിരുന്നാരോ
കൂകുന്നതെന്നും കേൾക്കുന്നുണ്ടു ഞാൻ
ആവില്ലെനിക്കൊരു മറുകൂകലിൽ
അതിനെ നിശ്ശബ്ദയാക്കീടുവാൻ
സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കും കഥകൾ,
ഭരണവ൪ഗ്ഗത്തിൻ കെടുകാര്യസ്ഥതകൾ,
മനുഷ്യകുലത്തിൻ അപചയങ്ങൾ
പ്രകൃതിക്കവനേകും ക്രൂരതാഡനങ്ങൾ
ഈവിധമോരോരോ നിമിഷങ്ങളിൽ
കേൾക്കാമെനിക്കാമൗന കൂവലുകൾ
എന്തു നീ നേടുന്നു മ൪ത്ത്യായീവിധ
ചെയ്തികളാൽ എന്നുരചെയ്യുമ്പോലേ
നിസ്സഹായയായിത്തീരുന്നു ഞാൻ
നി൪ന്നിമേഷനായ് നിൽക്കുന്നു ഞാൻ
മറൂകൂവലിനൊരിടം തേടുന്നു ഞാൻ
അതിനായി ഊർജ്ജം നേടട്ടെ ഞാൻ
Content Summary: Malayalam Poem ' Manassin Ardramam Konilirunnaro ' Written by Rajeswari