മഴപ്പാറ്റയും മണ്ണിരയും – തസ്‌നി ജബീൽ എഴുതിയ കവിത

malayalam-poem-written-by-sony
Photo Credit: Trifonov_Evgeniy/istockphoto.com
SHARE

ചിറക് കരിഞ്ഞ് മരണമടഞ്ഞ മഴപ്പാറ്റകളെ 

ഓർത്ത് എന്തിനാണ് നാം വിലപിക്കുന്നത്?

അവ മണ്ണിൽ നിന്നും കൂട്ടം കൂട്ടമായ് ഇരച്ചു പൊങ്ങി 

മഴത്തുള്ളികളെ ചിറകുകളാൽ തെറിപ്പിച്ചു,

നിലത്തണുപ്പേറ്റു, കാറ്റിനൊപ്പം സ്വതന്ത്രമായി 

ചിറകുകൾ വീശി വെളിച്ചം തേടി പറന്നവരാണ്.
 

അൽപായുസ്സാണെങ്കിലും മരണത്തിനു മുന്നേ 

സ്വാതന്ത്ര്യത്തിന്റെ മനോഹാരിതയറിഞ്ഞു 

വെളിച്ചമെന്ന ലക്ഷ്യത്തിലെത്തി മരണമടഞ്ഞ 

മഴപ്പാറ്റകൾക്കിനിയെന്തിനാണ് 

നമ്മുടെ വിലാപകാവ്യങ്ങൾ,

വിലകൂടിയ പനിനീർപ്പൂക്കൾ?
 

മണ്ണിന്നടിയിൽ ഇഴഞ്ഞു നീങ്ങുന്ന മണ്ണിരയുടെ 

വേദനകൾ എന്തുകൊണ്ടാണ് നാം 

കാണാതെ പോകുന്നത്?

ഇപ്പോഴും അവ ചവിട്ടേറ്റു രണ്ടായി 

മുറിഞ്ഞ ജീവിതത്തെ 

കൂട്ടി യോജിപ്പിക്കാനാവാതെ പിടയുന്നു.
 

അപകർഷതയാൽ തലവെട്ടം 

പുറത്തുകാണിക്കാതെ ഉൾവലിയുന്നു.

അധികാരത്തിന്റെ ശബ്ദത്തെ ഭയക്കുന്നു 

മണ്ണിനെ പൊന്നു പോൽ കാക്കുന്ന മണ്ണിരകൾ 

വംശനാശത്തിന്റെ വക്കിലിരുന്ന് ഊർദ്ധശ്വാസം വലിക്കുന്നു.

എന്നിട്ടും നാമെന്തുകൊണ്ടാണ് ഇങ്ങനെ 

നിർജീവവും നിശ്ശബ്ദവുമാകുന്നത്?
 

Content Summary: Malayalam Poem ' Mazhappattayum Mannirayum ' Written by Thasni Jabeel

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS