ADVERTISEMENT

സൂര്യൻ കിഴക്കുനിന്ന് ഉദിച്ചു തുടങ്ങി. പൊലീസ് കാവൽക്കാർ വന്ന് അവളെ തട്ടി ഉണർത്തി. 'എടി തള്ളേ വേഗം എഴുന്നേക്ക് പിള്ളേര് കഥ കേൾക്കാൻ വന്നിരിക്കുന്നു തള്ളേ' എന്റെ പ്രഭാതം തുടങ്ങുന്നത് ഇങ്ങനെയാണ്. എന്നും ഞാൻ അവരോടായി ഓരോ കഥകൾ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. ഇതാണ് എന്റെ ഒരു ദിവസം.  പറയുന്ന കഥകളിൽ നിന്ന് വിപരീതമായി എന്റെ ആത്മകഥ അന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ഞാൻ തീരുമാനിച്ചു. കാരണം എന്റെ കഥയാകുമ്പോൾ തള്ളലും കൂട്ടിപ്പറയൽ ഒന്നും വേണ്ട എന്റെ സത്യം മാത്രം പറഞ്ഞാൽ മതി. എന്റെ കഥ തന്നെ പറയാം അതുതന്നെ മതി. അതായത് എന്റെ ജീവിതം നശിച്ച കഥ. എന്റെ ചീത്ത കൂട്ടുകെട്ടിന്റ കഥ. ഞാൻ അധികം സംസാരിക്കാതെ പിള്ളേരുടെ ഇടയിൽ പോയി ഇരുന്നു. അധികം താമസിയാതെ ഞാൻ അവർക്ക് എന്റെ കഥ ഇട്ടു കൊടുത്തു. ഉടനെ തള്ള നിർവീര്യമായ ആ കഥ പറഞ്ഞു തുടങ്ങി.

ഒരു നല്ല പേര് കേട്ട കുടുംബത്തിലെ പെൺകുട്ടിയായിരുന്നു ഞാൻ. ബന്ധുക്കളുടെയും സഹപാഠികളുടെയും ഇടയിൽ എനിക്ക് നല്ല സ്ഥാനം തന്നെ ഞാൻ കൈവരിച്ചിരുന്നു. കാലങ്ങൾ കടന്നുപോയി. എന്റെ പതിമൂന്നാം വയസ്സിൽ ഞാനും എന്റെ ഏട്ടത്തിയും മുത്തശ്ശിയുടെ വീട്ടിലാണ് താമസം. കാരണം എന്റെ അമ്മയും അച്ഛനും പിരിഞ്ഞു രണ്ടു വർഷം കഴിഞ്ഞിരുന്നു. എന്തുതന്നെയായാലും ഞാൻ പള്ളിക്കൂടത്തിൽ പോയി കൊണ്ടേയിരുന്നു. അങ്ങനെയൊക്കെ ഞാൻ ഒരു പറ്റം കുട്ടി സംഘത്തെ കണ്ടുമുട്ടി. അവരുടെ കൈയ്യിൽ എല്ലാം ഫോൺ ഉണ്ടായിരുന്നു. ഉടനെ ഞാൻ അവരോട് ചോദിച്ചു എനിക്കും ഒരു ഫോൺ തരാമോ. അതിൽ നിന്ന് ഏറ്റവും മുതിർന്നയാൾ പറഞ്ഞു ആ നീ ഞങ്ങളുടെ കൂടെ കൂടിയാൽ മതി. ഇന്ന് രാത്രി ഇവിടെ വന്ന് നിന്നാൽ മതി. ആകാംക്ഷ മൂത്തും സന്തോഷത്തോടെയും സമയം കടന്നുപോയി. 

സമയം രാത്രിയായപ്പോൾ ഞാൻ അവർ പറഞ്ഞിരുന്നേടത്ത് വന്നു നിന്നു. ആ കൊച്ചു സംഘം സഞ്ചിയുമായി എന്റെ അടുത്തെത്തി. അവർ എന്നെയും അവരുടെ കൂട്ടത്തിൽ കൂട്ടിക്കൊണ്ട് ആനവണ്ടിയിൽ കയറി. അവരുടെ പിറകിൽ ഒന്നും തന്നെ പറയാതെ ആ സംഘത്തെ ഞാൻ പിന്തുടർന്നു. വണ്ടി ഒരു വിജനമായ ജംഗ്ഷനിൽ നിറുത്തി മുന്നിൽ കണ്ട ഒരു പെട്ടി പീടിയയിലേക്ക് ഞങ്ങൾ അടുത്തു. ഉടനെ അവരിൽ നിന്നും മൂത്തയാൾ എന്നോട് പറഞ്ഞു ആരെങ്കിലും വരുന്നുണ്ടോന്ന് നോക്ക്. പെട്ടെന്നുതന്നെ സംഘത്തിലെ ചിലർ പീടിക തുളച്ച് ഉള്ളിലേക്ക് കയറി. ഏകദേശം അരമണിക്കൂറിന് ശേഷം സംഘം തിരിച്ചെത്തി. അവരുടെ സഞ്ചിയിൽ മുഴുവൻ ഫോണുകളാൽ നിറഞ്ഞിരുന്നു. അതിൽ നിന്ന് ഒന്ന് എനിക്ക് സമ്മാനിച്ചു. അയ്യോ അപ്പോഴാണ് ഞാൻ അത് തിരിച്ചറിഞ്ഞത് അവരുടെ ജോലി മോഷണമാണെന്ന്. എന്നിരുന്നാലും ഞാൻ പിന്തിരിയാതെ അവരുടെ കൂടെ തുടർന്നുകൊണ്ടിരുന്നു. 

രാവുകൾ കഴിഞ്ഞു കൊണ്ടിരുന്നു. ഇപ്പോൾ ഞാൻ പള്ളിക്കൂടത്തിൽ പോകാറില്ല. മോഷണവുമായി നടപ്പാണ്. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്തു തുടങ്ങി. ഞാൻ ധാരാളം മോഷ്ടിച്ച് പണമുണ്ടാക്കി. അതുകൊണ്ട് കാര്യങ്ങൾ നടത്തി എന്റെ ഏട്ടത്തിക്കും അമ്മച്ചിക്കും വേണ്ട സാധനങ്ങൾ മുഴുവൻ ഞാൻ മോഷണത്തിലൂടെ സമ്പാദിച്ചു. ഞാൻ ആ മോഷണവും ഒരു ജോലിയാക്കി തീർത്തു. അന്ന് ഒരു രാത്രി ഒരു മൊബൈൽ ഷോപ്പ് മോഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. മോഷണം കഴിഞ്ഞ് ബസ്സിൽ കയറാൻ നേരത്ത് ഞാൻ പൊലീസിന്റെ സംസാരം കേട്ടു. പൊലീസിലെ പല ഉദ്യോഗസ്ഥരും എന്റെ അടുത്തേക്ക് ഓടിവന്നു. അവർക്ക് കാര്യമൊന്നും പിടികിട്ടിയിരുന്നില്ല. എന്നാലും അതിലെ ഒരു ഉദ്യോഗസ്ഥൻ എന്നോടായി ചോദിച്ചു 'എന്താണ് കുട്ടി ഈ രാത്രിയിൽ ഇവിടെ ഇങ്ങനെ തനിച്ച്'. എനിക്കൊന്നും പറയാനും കിട്ടാത്തതുകൊണ്ട് ഞാൻ അവരോട് മൗനമായി തന്നെ നിന്നു. ഉടനെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ ചോദ്യം ഉയർത്തി 'എന്താണ് കുട്ടിയെ നിന്റെ സഞ്ചിയിൽ മുഴുവൻ'. അവിടെയും എന്റെ ഉത്തരം മൗനം തന്നെയായിരുന്നു.

സംശയാലുക്കളായ പൊലീസുകാരെ പെട്ടെന്നുതന്നെ എന്റെ അടുത്തേക്ക് വന്ന് എന്റെ സഞ്ചി പരിശോധിച്ചു. പെട്ടെന്ന് അയാൾ എന്നിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് മറ്റുള്ളവരോട് ആജ്ഞാപിച്ചു 'ഇത് മോഷ്ടാവാണ്. ഇവളെ പിടിച്ച് ജീപ്പിൽ കയറ്റ്.' അവരെന്നെ പിടിച്ചു ജീപ്പിലേക്ക് കയറ്റി കോടതിയിലേക്ക് കൊണ്ടുപോയി. ഒരു മോഷ്ടാവ് എന്ന നിലയിൽ എന്നോട് അവർ പലതും ചോദിച്ചു. എങ്കിലും ഞാൻ മൗനം തന്നെയായിരുന്നു. അപ്പോഴും കോടതിയിൽ നിന്ന് വിധി വന്നു എന്നെ ജയിലിലേക്ക് മാറ്റണം. എനിക്കറിയാമായിരുന്നു ഇതാണ് ഇതിന്റെ പര്യവസാനം എന്ന്. അന്നുമുതൽ എന്റെ വീട് ജയിലായിരുന്നു. ഏട്ടത്തിയേയും മുത്തശ്ശിയേയും കാണാതെ ഞാൻ അവിടെ ഒറ്റയ്ക്ക് തനിച്ചു കൂടി. ഇങ്ങനെയാണ് പിള്ളേരെ ഞാനിവിടെ എത്തിച്ചേർന്നത്. തള്ള ഒരു ശ്വാസം എടുത്തു വീണ്ടും തുടർന്നു. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ ഒരിക്കലും ചീത്തവരുമായി കൂട്ടുകൂടരുത്. കുട്ടികളെ നിങ്ങൾ ചീത്ത കൂട്ടുകെട്ടില്‍ കൂടിയാലുള്ള അവസ്ഥ നിങ്ങൾക്കറിയാമല്ലോ ഞാനൊരു കാര്യം കൂടി പറയാം ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകവും മണക്കും. ഇത്രയും പറഞ്ഞു കൊണ്ട് അവൾ ജയിൽ വരാന്തയിലൂടെ ഉള്ളിലേക്ക് നടന്നു നീങ്ങി.

Content Summary: Malayalam Short Story ' Paryavasanam ' Written by Muhammad Bilal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT