അമൃതവർഷം – അശോകൻ മാവേലിക്കര എഴുതിയ കവിത

534205340
Photo Credit: RG-vc/istockphoto.com
SHARE

ഇതളടർന്നു ഞാൻ വീണു പോയിടാം

അഴകൊഴിഞ്ഞീ ഭൂമിയിലലിഞ്ഞ് ചേർന്നിടാം

അതിന് മുമ്പെനിക്കൊരു നിമിഷമെങ്കിലും

നിൻ മിഴികളിൽ അമൃത വർഷമാകണം
 

ഇരുളിലന്നു നീ വിതുമ്പിയപ്പോഴും

പുലരി വന്നെന്നെ ഉണർത്തിയപ്പോഴും

കനവിലന്നു ഞാൻ കണ്ടു പുതിയൊരു

പുഷ്പ സുരഭില ശ്രാവണം
 

മൃദുലമാവിരൽ തഴുകി നീയെന്റെ

അധര പൂങ്കുടം മുകരവേ 

അറിഞ്ഞു ഞാൻ നിന്റെ ഹൃദയതന്ത്രിയിൽ 

പടർന്ന രാഗത്തിൻ ശീലുകൾ
 

പ്രണയ നൊമ്പരം ഏറ്റുപാടുമീ 

വിരഹഗാനത്തിൻ നോവിലും

പതിയെ നീയെന്റെ അരികിലായ് വന്നു

മിഴികൾ പൊത്തുന്നതോർത്തു ഞാൻ 
 

വർണ്ണസന്ധ്യകൾ പൊന്നുരുക്കുമീ

പൂമാനത്തിൻ മേലേയായ്

ഒരു കുഞ്ഞു പൂവായ് നീ വന്നുദിച്ചത് 

നോക്കി നിന്നു ഞാൻ
 

പെയ്തൊഴിഞ്ഞ കിനാക്കളൊന്നിൽ

എഴുതി ഞാനൊരു വർണ്ണചിത്രം

കരളിൽ നിറയും കവിത പോലെ

നിൻ കരിവളകൾ ചിതറി വീണുവോ
 

കാണുവാനലയുമെന്റെ മോഹം  

നിന്റെ കാൽപ്പാടുകൾ തേടിനടപ്പൂ

ഇടറിയെൻ നൊമ്പരം ഇരുളിൽ 

പെയ്തൊരു മഴയായ്

ഇമകളിൽ നനവിൻ ഈണവുമായി 

ഇനി ഒരു പുലരിയേ കാത്തു നിൽപ്പൂ.
 

Content Summary: Malayalam Poem ' Amruthavarsham ' Written by Asokan Mavelikkara

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS