ADVERTISEMENT
നീയെന്റെ മനസ്സിനെ വീണ്ടും നിന്റെ തടവറയ്ക്കുള്ളിലാക്കിയോ? ഓരോ നിമിഷങ്ങളിലും നിന്റെ ഓർമ്മകൾ മാത്രം. പ്രണയത്തിന്റെ മാസ്മരിക ഭാവം ആദ്യം നുകർന്നത് പ്രണയാർദ്രമായ നിന്റെ കണ്ണുകളിലൂടെ ഞാൻ ഓർക്കുകയാണ്. നമ്മളൊന്നിച്ച് കൈകോർത്തു നടന്ന വീഥികളും, നമ്മളൊന്നിച്ചിരുന്ന് സല്ലപിച്ച ആ ഗുൽമോഹർ താഴ്‌വരകളും. നീ ഇല്ലാതാവുമ്പോൾ ഓരോ നിമിഷങ്ങളും എന്റെ ഹൃദയതാളം നിലച്ചുപോവുമോ എന്ന തോന്നലാണ്. വായനശാലയുടെ ഓരോ കോണിലും നിന്റെ പാദസ്പർശവും നീ വായിച്ചു പകുതിയാക്കിയ പുസ്തകങ്ങളും നിന്റെ കണ്ണടയും ഇന്നും ഞാൻ തേടുകയാണ്. പ്രിയ തോഴാ... ചിലപ്പോൾ ഞാൻ കരുതും നിന്റെ ഹൃദയം ചെറു തിരമാലകൾ അലങ്കാരമായി ഒഴുകുന്ന പുഴയാണോ എന്ന്. ഇന്നും രാത്രിയുടെ യാമങ്ങളിൽ നിന്റെ ചുണ്ടുകളുടെ നീ മൂളിയ ആ മധുര ഗാനത്തിന്റെ പല്ലവികളിലൂടെ ഒരപ്പൂപ്പൻ താടി പോലെ ദിക്കറിയാതേ ഞാൻ പാറിപ്പറക്കുകയാണ്. കറുത്തിരുണ്ട ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നി മറയുമ്പോൾ എന്റെ കണ്ണുകൾ തേടുന്നത് നീയെന്ന നക്ഷത്രത്തെയാണ്. എന്റെ സ്വപ്ന നക്ഷത്രമേ, നീ എവിടെയാണ്? നിന്റെ പ്രണയാർദ്രമായ കണ്ണുകളിൽ ക്രൂരതയുടെ തിമിരാന്ധകാരം ബാധിച്ചുവോ? ഇന്നെന്റെ തോട്ടത്തിൽ നക്ഷത്ര പൂക്കൾ കൺതുറന്നു നോക്കുമ്പോൾ ഞാൻ കാണുന്നത് നിന്റെ പ്രണയാർദ്രമായ കണ്ണുകളേയാണ് പ്രിയതോഴാ.. നിനക്കായി നിന്റെ പാദസ്പർശനത്തിനായി വീണ്ടും ഞാൻ കാതോർക്കുകയാണ്.
Content Summary: Malayalam Article ' Ente Priyathozha ' Written by Smitha Pramod
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com