ADVERTISEMENT

രാത്രി ജോലി കഴിഞ്ഞ് വന്നതിന് ശേഷം റൂമിൽ നിന്നും ഇറങ്ങി വരുന്ന എന്നോട് അടുത്ത റൂമിൽ ഉള്ള ചേട്ടൻ ചോദിച്ചു, 'ധിറുതി പിടിച്ച് എങ്ങോട്ടാണ്?' ഞാൻ പറഞ്ഞു 'ചേട്ടാ ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് പോവാണ്. ഓക്കെ ചേട്ടാ പിന്നെ കാണാം' ഞാൻ നേരെ മെസ്സിൽ പോയി ഭക്ഷണം കഴിച്ചു എന്നു വരുത്തി കുറച്ചു കഴിച്ചു അതിനുശേഷം റൂമിലേക്ക് തിരിച്ചു പോന്നു. റൂമിലെത്തിയ ശേഷം കുളിക്കാൻ ആയി തോർത്തും എടുത്ത് വീണ്ടും പുറത്തേക്ക് ഇറങ്ങി. അപ്പോൾ നേരത്തെ കണ്ട ആ ചേട്ടനെ വീണ്ടും കാണുകയുണ്ടായി. ചേട്ടൻ ചോദിച്ചു 'എന്താ ഭക്ഷണം കഴിച്ചിട്ടാണോ കുളിക്കാൻ പോകുന്നത്? അത് നല്ലതല്ലട്ടോ..' ആരോഗ്യകാര്യങ്ങളിൽ വളരെയേറെ ശ്രദ്ധിക്കുന്ന എനിക്ക് ആ ചേട്ടന്റെ വാക്കുകൾ എന്തോ ഒരു വിഷമം ഉണ്ടാക്കി 'ചേട്ടാ അതൊക്കെ ഇവിടെ ആര് നോക്കുന്നു. വീട്ടിലാണെങ്കിൽ അതിനൊക്കെ സമയമുണ്ട്. പ്രവാസിയായ നമുക്കെവിടെയാ ചേട്ടാ അതിനൊക്കെ സമയം. ചേട്ടൻ പറഞ്ഞു ശരീരത്തിന് ദോഷമാണ് ദഹന പ്രശ്നവും ഉണ്ടാകും. അത് കൊണ്ട് പറഞ്ഞതാണ്' ഞാൻ പറഞ്ഞു 'ഗൾഫിൽ വന്നിട്ട് അഞ്ചാറ് കൊല്ലമായി ഇങ്ങനെ തന്നെയാണ് ഞാൻ പിന്തുടർന്ന് പോകുന്നത്. ഇതുവരെ ഒരു ദഹനപ്രശ്നവും ഉണ്ടായിട്ടില്ല. ചേട്ടൻ പറഞ്ഞതൊക്ക ശരിയാണ്. ഞാൻ ശരിയാണെന്നൊ, പറയുന്നതൊക്കെ ശരിയാണെന്നൊ അല്ല ചേട്ടാ. ജോലി കഴിഞ്ഞ് റൂമിൽ വരുമ്പോഴേക്കും എട്ടു മണിയാകും. ഡ്രസ്സ് മാറി ഫോൺ ഒന്ന് നോക്കി കഴിയുമ്പോഴേക്കും എട്ടര അടുത്താവും. പിന്നെ കുളി കൂടി കഴിയുമ്പോൾ 9:00 ആവും. പിന്നെ ഭക്ഷണം കഴിച്ചിട്ട് എപ്പോൾ കിടക്കാനാണ്. ഒമ്പതരക്കെങ്കിലും ഉറങ്ങണം. ഭക്ഷണം കഴിച്ചിട്ട് ഉടനെ കിടക്കുന്നത് അത് നേരത്തെ പറഞ്ഞതിനേക്കാൾ ദോഷമാണ് വെളുപ്പിന് മൂന്നരക്ക് എഴുന്നേൽക്കേണ്ടതല്ലേ. അതുകൊണ്ട് ഈ ശീലം തന്നെ ഞാൻ പിന്തുടരുകയാണ്. പണ്ടുള്ളവർ പലതും പറഞ്ഞിട്ടുണ്ടാവാം അതൊന്നും നമ്മൾ പിന്തുടരണം എന്നില്ല. നമ്മുടെ ആരോഗ്യം നമ്മൾ എങ്ങനെ സംരക്ഷിക്കണം എന്ന് നമുക്കൊരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം. അതുപോലെതന്നെ ജീവിക്കുക. പോട്ടെ ചേട്ടാ അധികം സംസാരിക്കാൻ സമയവുമില്ല.' പ്രവാസികൾക്ക് ജീവിച്ചിരിക്കുമ്പോൾ ഒന്നിനും സമയമില്ല ജീവിക്കാൻ ആണെങ്കിൽ മറന്നുപോകും എന്തൊരു ജീവിതമാണ് ഈ പ്രവാസികളുടെ.

Content Summary: Malayalam Short Story ' Samayam ' Written by Timto Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com