ADVERTISEMENT

കണ്ടുതീർത്ത സ്വപ്നങ്ങളെല്ലാം 

കോർത്തെടുത്തുണ്ടാക്കിയ 

ചങ്ങലയിലാണ്-

ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നത്. 

മരുന്നുകളുടെ, 

രാസഗന്ധം നിറഞ്ഞ 

ഇരുണ്ട മുറിയിൽ- 

പ്രാണവായുവിനെ കാത്ത് 

നിശ്വാസങ്ങൾ കേണു! 
 

നിശ്ചലമായ ഘടികാരത്തിലെ  

സൂചിമുനകൾ 

കുലച്ചുവെച്ച കൂരമ്പുകളായി 

ഉന്നം തൊടുത്തു നിൽക്കുന്നു.

നിഴൽ കാണാതെ, 

രൂപം അറിയാതെ, 

നക്ഷത്രമുറങ്ങിയ എന്റെ 

കണ്ണുകളിലേക്ക് 

ഒരു സ്വപ്നംകൂടി കടന്നു വന്നപ്പോൾ 

ചങ്ങല ഒന്നുകൂടി 

മുറുക്കിയിട്ടു പോയതാരാവാം..?!
 

Content Summary: Malayalam Poem ' Balikakka ' Written by Sunilrajsathya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com