'ഡിവോഴ്‌സ് വേണം, കാരണം രസകരം', സഹായിക്കാനായി ഡോക്ടറെ നിർദേശിച്ചു, ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്

HIGHLIGHTS
  • കുംഭകർണന്റെ കൂർക്കംവലി (കഥ)
malayalam-short-story-couple-arguing
Representative image. Photo Credit:skynesher/istockphoto.com
SHARE

"മോഹൻഅങ്കിൾ എവിടുണ്ട്?" 

അഡ്വ:മോഹൻ : "ടാ മിഥുനേ, ഞാൻ കോടതിയിലാ. ഇന്ന് നല്ല തിരക്കുള്ള ദിവസം ആണ്"

മിഥുൻ :- "എനിക്ക് അങ്കിൾനെ ഉടനെ കാണണം" 

നീ ഉച്ചക്ക് ശേഷം എന്റെ ഓഫീസിലോട്ടു പോരെ 

കുറച്ചു സമയത്തിന് ശേഷം അഡ്വ :- മോഹന്റെ മൊബൈൽ പിന്നെയും റിങ് റിങ് !!!

ദീപ്‌തി :- "മോഹൻഅങ്കിൾ എവിടുണ്ട് " 

ഞാൻ കോടതിയിലാണ് മോളെ, എന്താണ് വിശേഷിച്ചു. 

ദീപ്‌തി : "എനിക്ക് അങ്കിൾനെ ഉടനെ കാണണം" 

മോള് ഉച്ചക്ക് ശേഷം എന്റെ ഓഫീസിലോട്ടു പോരെ 

ഉച്ചക്ക് ശേഷം വീട്ടിലെത്തിയ മോഹൻ കാണുന്നത്, ഓഫിസ് മുറിക്കു മുൻപിൽ, രണ്ടു ദിശയിൽ ഇരിക്കുന്ന മിഥുനെയും ദീപ്തിയേയും!!

"അങ്കിൾ എനിക്കു ഡിവോഴ്‌സ് വേണം" മിഥുൻ 

ദീപ്തി : "എനിക്കും"

രണ്ടിനും ഇപ്പോൾ തന്നെ തരാം എന്ന് പറഞ്ഞു മോഹൻ അകത്തേക്ക് പോയി. ഭാര്യയും ഭർത്താവും നല്ല അടിയിലാണ്, കാരണം തിരക്കിയപ്പോൾ, മിഥുന്റെ അസഹനീയമായ കൂർക്കംവലിയാണ് വില്ലൻ. പ്രണയിച്ചു നടന്ന രണ്ടും, ഒരു കൊല്ലം മുമ്പാണ് കല്യാണം കഴിച്ചത്. മിഥുന്റെ കൂർക്കംവലി ദീപ്തിയുടെ ഉറക്കം കെടുത്തുവാണ്. ഇതിന്റെ പരിഹാരം അന്വേഷിച്ചു നടന്ന ദീപ്തിയുടെ വായിൽ നിന്നും ഇത് നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞു. മിഥുന് ഒരു ഇരട്ടപ്പേരും വീണു, "ദി ഗ്രേറ്റ് കുംഭകർണൻ" ഇതാണ് മിഥുനെ ചൊടിപ്പിച്ചത്. കാരണം കേട്ട് അഡ്വ. മോഹൻ ഒരുപാട് ചിരിച്ചു. അഡ്വക്കേറ്റ് ജീവിതത്തിൽ ഇങ്ങനെ ഒരു കേസ് ആദ്യം. സ്വന്തം കൂട്ടുകാരന്റെ മകനെ സഹായിക്കാൻ തന്നെ മോഹൻ തീരുമാനിച്ചു. ഡോ. വർഗീസ് താഴത്തുവീടിനെ പോയി കാണാൻ റഫർ ചെയ്‌തു!

ഡോക്ടർ പറഞ്ഞു തുടങ്ങി, ഈ അസഹനീയമായ കൂർക്കംവലിക്കു പല കാരണങ്ങൾ ഉണ്ട് - അമിത വണ്ണം, ശ്വാസം കോശ സംബന്ധമായ കാരണങ്ങൾ, ഹൃദയ സംബന്ധമായ കാരണങ്ങൾ അങ്ങനെ പലതും. സൗകര്യമുള്ള ഒരു ദിവസം രാത്രി അഡ്മിറ്റ് ആയി 12 മണിക്കൂർ സ്ലീപ് ഒബ്സെർവേഷനിൽ ഇതിന്റെ മൂലകാരണം കണ്ടത്താൻ അവർ തീരുമാനിച്ചു. സ്ലീപ് ഒബ്സെർവഷനെ ഭാഗമായി ഇസിജി സമാനമായ പല ഉപകാരങ്ങൾ മിഥുനെറ് ദേഹത്ത് വെച്ച് പിടിപ്പിച്ചു. ദീപ്തി ഉണ്ട് അടുത്ത്. "സുഖമായി ഉറങ്ങിക്കൊള്ളൂ" നഴ്സിന്റെ നിർദേശം.

രാവിലെ എത്തിയ നഴ്സ് "നിങ്ങളിൽ ആർക്കാണ് ഈ കൂർക്കംവലിയുടെ പ്രശ്നം??? !!!" മിഥുനും ദീപ്തിയും മുഖത്തോടു മുഖം നോക്കി. ചില മെഡിക്കൽ ഉപകരണങ്ങൾ ദേഹത്തു വെച്ചതും, സാഹചര്യഞ്ഞളുടെ സമ്മർദ്ദം കൊണ്ടും മിഥുന് ശരിക്കും ഉറക്കം വന്നില്ല, അതുകൊണ്ടു കൂർക്കംവലിയും. നല്ല കാന്റീൻ ഫുഡും എസി റൂമിലെ ഉറക്കവും ദീപ്തിക്ക് അങ്ങ് ആസ്വദിച്ചു, കൂർക്കം വലിയും. അടുത്ത് ഉള്ള നഴ്സിംഗ് റൂമിൽ പോലും കേട്ട് ദീപ്‌തിയുടെ കൂർക്കംവലി!!! ഒബ്സെർവേഷൻ റിസൾട്ടും ആയി ഡോക്ടറെ കാണാൻ നിന്നില്ല, ദീപ്തി മിഥുനെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും തടി തപ്പി. രണ്ടു പേരും ഇപ്പോൾ മത്സരിച്ചു കൂർക്കംവലിച്ചു ജീവിക്കുന്നു, അല്ല ഉറങ്ങുന്നു!!

Content Summary: Malayalam Short Story ' Kumbhakarnante Koorkkamvali ' Written by Vijayesh V. V.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS