'കൂട്ടുകാരിയ്ക്ക് അയച്ച മെസേജ് പോയത് ബോസിന്', അബദ്ധം മനസ്സിലായപ്പോഴേക്കും മറുപടി വന്നു കഴിഞ്ഞു...

HIGHLIGHTS
  • നയണ്‍ ഇലവണ്‍ (9/11) പിന്നെ നയണ്‍ വണ്‍ വണ്‍ (911) (ലേഖനം)
malayalam-story-kelkkan-oraaal
Representative image. Image Credits: diego_cervo/istockphoto.com
SHARE

ഒരു നിമിഷം മതി ജീവിതത്തിന്‍റെ ഗതി മാറാന്‍, ഉദാഹരണത്തിന് ഡ്രൈവ് ചെയ്യുമ്പോള്‍ ഒരു സെക്കന്‍റ് ഉറങ്ങിപോയാല്‍ വണ്ടിയുടെ ഗതി മാറും അതോടൊപ്പം ജീവിതത്തിന്‍റെ ഗതിയും മാറി മറിയും. നടക്കുന്ന വഴിയില്‍ മുറിച്ചു മാറ്റിയ മരത്തിന്‍റെ കുറ്റി കാണാതെ അതില്‍ തട്ടി മറിഞ്ഞു വീണാല്‍ ചിലപ്പോള്‍ നിസാരമായ പരിക്കുകളോടുകൂടി രക്ഷപ്പെടും മറ്റു ചിലപ്പോള്‍ മാസങ്ങളോളം കട്ടിലില്‍ കഴിച്ചു കൂട്ടേണ്ട അവസ്ഥയിലേക്കും എത്തി ചേരാം. ഈ പറഞ്ഞവയെല്ലാം തന്നെ ഒരു നിമിഷത്തിന്‍റെ അശ്രദ്ധ മൂലം ശാരീരിക ക്ഷതങ്ങളില്‍പ്പെടുന്ന ഉദാഹരണങ്ങളാണ്. സംസാരത്തില്‍ ഉണ്ടാകുന്ന ചില പിഴകള്‍, മിക്കവാറും അതു മന:പൂര്‍വം ആയിരിക്കില്ല സംഭവിക്കുന്നത്. പക്ഷെ ആ ഒറ്റ നിമിഷം മതി മനുഷ്യന്‍റെ വൈകാരിക തലത്തെ സ്പര്‍ശിച്ച് മാനസിക മുറിവു വരെ ഉണ്ടാക്കിയേക്കാം. ദൈനംദിന ജീവിതത്തില്‍ മറ്റുള്ളവര്‍ ആയിട്ട്  ഇടപെടുമ്പോള്‍ വാക്കുകള്‍ തെറ്റി സംസാരിച്ചിട്ടുള്ള അവസരങ്ങള്‍ ഉണ്ടാകാറുണ്ട്.

പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് വീടുകളില്‍ സ്വന്തം കുട്ടികളെ പേരു തെറ്റി വിളിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ആ സമയത്ത് വരുന്ന ദേഷ്യം ഞാന്‍ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. പിന്നെ ഒരു സോറി പറഞ്ഞ് അതില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. കൃത്യമായി എല്ലാവര്‍ക്കും അവനവന്‍റെ കുട്ടികളുടെ പേര് അറിയാം. പിന്നെ എന്തുകൊണ്ട് അവരുടെ പേര് തെറ്റി വിളിക്കുന്നു.. അങ്ങനെ സംഭവിച്ചു പോയി അത്രയേയുള്ളു. വ്യക്തമായിട്ട് അതിന്‍റെ ഉത്തരം അറിയില്ല. അതുപോലെ തെറ്റ് വരുന്ന മറ്റൊരു തലം ആണ് മൊബൈല്‍ ഫോണില്‍ കൂടി മെസേജ് അയക്കുമ്പോള്‍ ഉണ്ടാകുന്ന പിശക്. ഒരു പ്രാവശ്യം ജോലിയിലെ മേധാവിക്ക് ഞാന്‍ അയച്ച ടെസ്റ്റ് മെസേജ് ഇങ്ങനെയായിരുന്നു. വരുന്ന വഴിക്ക് ഹോബിലോബിയില്‍ കയറി ബ്ലാങ്കറ്റ് ഉണ്ടാക്കാനുള്ള യാണ്‍ മേടിച്ചു കൊണ്ടു വരണം. ഞാന്‍ എന്‍റെ കൂടെ ജോലി ചെയ്യുന്ന ഡോണാ എന്ന വ്യക്തിയെ ഉദ്ദേശിച്ചാണ് ആ മെസേജ് അയച്ചത്. രണ്ടുപേരുടേയും പേര് ഡോണാ എന്നാണ്. കുറച്ചു ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു തെറ്റായിരുന്നു. എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന തിരിച്ചുള്ള മറുപടിയില്‍ നിന്നാണ് ഞാന്‍ ആളു മാറിയാണ് മെസേജ് അയച്ചത് എന്ന് മനസ്സിലായത്. സോറി പറഞ്ഞു രക്ഷപ്പെട്ടു. 

അതുപോലെ ഒരിക്കല്‍ കൂടെ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ ഭാര്യക്ക് അയച്ച ടെസ്റ്റ് മെസേജ് പോയത് കൂടെ ജോലി ചെയ്യുന്ന മറ്റൊരു ലേഡി ഡോക്ടര്‍ക്കാണ് എന്‍റെ അടുത്ത് നിന്നുകൊണ്ട് സംഭവിച്ച തെറ്റ് എന്നോടു തന്നെ അദ്ദേഹം പങ്കുവച്ചതു കൊണ്ടാണ് എനിക്ക് ഇത്രയ്ക്ക് കൃത്യമായി പറയുവാന്‍ സാധിച്ചത്. സംസാരത്തില്‍ എനിക്ക് സംഭവിച്ച ഒരു പിഴയാണ് ഈ ലേഖനം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. ഇനി ഈ ലേഖനത്തിന്‍റെ തലക്കെട്ടിലേക്ക് പോകാം. കുറച്ച് നമ്പരുകള്‍ മാത്രം എഴുതിയ ഒരു തലക്കെട്ട് ഒമ്പതും പിന്നെ ഒന്നും. കേള്‍ക്കുമ്പോള്‍ വെറും രണ്ട് നമ്പരുകള്‍ മാത്രം. ലോകരാഷ്ട്രങ്ങളെ മുഴുവന്‍ ഞെട്ടിച്ച ഒരു സംഭവമായിരുന്നു സെപ്റ്റംബര്‍ പതിനൊന്ന് 2001 ല്‍ (9/11) അമേരിക്കയില്‍ നടന്ന ഭീകരാക്രമണം. മാരകമായ ഒരു ടെററിസ്റ്റ് ആക്രമണം, ആ ദിവസമാണ് 110 നിലയുള്ള ട്വിന്‍ ടവര്‍ പ്ലെയിന്‍ ഇടിച്ചു തകര്‍ത്തത്. ഏകദേശം മൂവായിരം പേരുടെ ജീവനാണ് അവിടെ പൊലിഞ്ഞു തീര്‍ന്നത്.  സാധാരണ ഒരു ദിവസം പേലെ ആയിരുന്നു ആ ദിവസവും ആരംഭിച്ചത്. അമേരിക്കയിലെ ഏറ്റവും തിരക്കുള്ള നഗരമായ ന്യൂയോര്‍ക്കിലാണ് മനുഷ്യമനസിനെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. ഒമ്പതാം മാസമായ സെപ്റ്റംബര്‍ പതിനൊന്നാം തിയതി നടന്നതായതുകൊണ്ട് നയന്‍ ഇലവന്‍(9/11) എന്നാണ് ഈ ഭീകരാക്രമണം നടന്ന ദിവസത്തെ വിളിച്ചു പോരുന്നത്. അതിനു ശേഷം അവിടെ പണികഴിപ്പിച്ചിട്ടുള്ള മൂസിയവും മോണുമെന്‍റും കാണുവാന്‍ ധാരാളം ആളുകള്‍ സന്ദര്‍ശകരായി പോകുന്നുണ്ട്.

2022 ല്‍ എനിക്കും ആ സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചു. മൂസിയത്തിന്‍റെ അകത്തു കൂടി നടക്കുമ്പോള്‍ പറഞ്ഞറിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഒരു വൈകാരികമായ ഒരു അനുഭവമാണ് അവിടെ കടന്നു ചെല്ലുന്ന ഓരോ വ്യക്തികള്‍ക്കും അനുഭവപ്പെടുന്നത്. നയണ്‍ ഇലവണ്‍ അഥവാ ഗ്രൗണ്ട് സീറോ എന്നാണ് ആ സ്ഥലത്തെ സാധാരണയായി  വിശേഷിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് പട്ടണം കണ്ടിട്ടു വന്ന ഒരു കൂട്ടുകാരിയുമായി സംസാരത്തിനിടയില്‍ ഞാന്‍ ചോദിച്ചു. നയണ്‍ വണ്‍ വണ്‍ ( 911) കാണുവാന്‍ വേണ്ടി പോയോ? അപ്പോള്‍ തന്നെ എന്‍റെ കൂട്ടുകാരി തിരിച്ചു പറഞ്ഞു. നയണ്‍ ഇലവണ്‍ (9/11) ഞങ്ങള്‍ സന്ദര്‍ശിച്ചു. അപ്പോഴാണ് എന്‍റെ സംസാരത്തില്‍ പറ്റിയ പിശക്  ഞാന്‍ മനസിലാക്കി എന്‍റെ വാക്ക് തിരുത്തി പറഞ്ഞു സോറി ഞാന്‍ അര്‍ഥം വച്ചത് നയണ്‍ ഇലവണ്‍ അഥവാ ഗ്രൗണ്ട് സീറോ ആണ്. അറിയാതെ തെറ്റു പറഞ്ഞു പോയതാണ്.. നയണ്‍ വണ്‍ വണ്‍ (911)  എന്നു പറഞ്ഞാല്‍ അമേരിക്കയില്‍ എവിടെയെങ്കിലും അപായത്തില്‍പ്പെടുമ്പോള്‍ എമര്‍ജന്‍സി ആയിട്ട് വിളിക്കേണ്ട നമ്പറാണ്. സെപ്റ്റംബര്‍ 11 ആയി ആ നമ്പറിന് യാതൊരു ബന്ധവും ഇല്ല. ഞാന്‍ അപ്പോള്‍ തന്നെ എന്‍റെ തെറ്റു തിരുത്തിയെങ്കിലും എനിക്ക് കുറെ ചിന്തകള്‍ അതില്‍ നിന്ന് ഉണ്ടായി. രണ്ടും ഒരു വിപത്തിനെ ചൂണ്ടി കാണിക്കുന്നതാണല്ലോ. ഈ രണ്ട് വ്യത്യസ്തമായവ ആണെങ്കിലും വളരെ അടുത്ത ബന്ധം കാണിക്കുന്നുണ്ട്. ആപത്തുമായിട്ട് ബന്ധമുള്ളതാണ് ഇവ രണ്ടും. 

ഈ നമ്പരുമായിട്ട് ബന്ധപ്പെട്ട വേറൊരു കാര്യവും എന്‍റെ ചിന്തയിലേക്ക് കടന്നു വന്നു. അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് ലാന്‍റ് ഫോണില്‍ നിന്ന് വിളിക്കുമ്പോള്‍ ആദ്യം ഡയല്‍ ചെയ്യുന്നത് 01 91 എന്നാണ്. ഒരിക്കല്‍ ഒരാള്‍ നാട്ടില്‍ നിന്നും അമേരിക്കയില്‍ എത്തി ആദ്യമായിട്ട് നാട്ടിലേക്ക് ഡയല്‍ ചെയ്തതാണ്. 01 91 നു പകരം അറിയാതെ 911 കുത്തി പെട്ടെന്ന് അപ്പുറത്തെ തലക്കല്‍ നിന്ന് പൊലീസ് ഫോണ്‍ എടുത്ത് കാര്യം തിരക്കി. പെട്ടെന്ന് ഫോണ്‍ വിളിച്ച ആള്‍ ചെറിയ ഒരു പേടിയോടു കൂടി വീട്ടുടമസ്ഥന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്തു. അദ്ദേഹം ഒരു സോറി പൊലീസുകാരനോട് പറഞ്ഞ് തടി തപ്പി. എന്‍റെ സംസാരത്തില്‍ പറ്റിയ ഒരു പിശക്  (911, 9/11) വായനക്കാരുമായി പങ്കുവയ്ക്കണമെന്ന് തോന്നി എഴുതിയ ഒരു ചെറിയ ലേഖനം ആണിത്. നിങ്ങള്‍ക്കു പറ്റിയ രസകരമായതും അല്ലാത്തതുമായ പിഴകള്‍ ഓര്‍ക്കാനുള്ള അവസരം കൂടി ആകട്ടെയെന്നു കരുതി. പിഴകള്‍ പറ്റാത്തവരായിട്ട് ആരും തന്നെ ഉണ്ടാവുകയില്ല. പക്ഷെ അത് എനിക്കു പറ്റിയ പിഴയാണ് എന്ന് മനസിലായി കഴിഞ്ഞാല്‍ അവിടെ സോറി എന്നു പറയുവാനുള്ള മനസ് ഉണ്ടായിരിക്കണം. അവിടെ മൗനം പാലിക്കരുത്. അവിടെ നമ്മള്‍ ചെറുതാകുകയല്ല മറിച്ച് വലുതാകുകയാണ് ചെയ്യുന്നത്.. ഒരു പാട്ടിന്‍റെ വരി ഓര്‍മ്മയില്‍ വരുന്നു "ഇത്ര ചെറുതാകാന്‍ ഞാന്‍ എത്ര വളരേണം." അപ്പോള്‍ എന്‍റെ സംസാരത്തില്‍ 9/11 നെ 911 ആക്കി തെറ്റി പറഞ്ഞതിന് ഞാന്‍ ഒരിക്കല്‍ കൂടി  മാപ്പു ചോദിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.

Content Summary: Malayalam Article ' Nine Eleven Pinne Nine One One ' Written by Laly Joseph

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS