അരുമക്കനി മക്കളെ,
തെല്ലും നോവിച്ചിടാതെ
മാറോടണക്കുന്നു മാതൃ ഹൃദയം...
കുഞ്ഞിളം ചുണ്ടിലെ
പാൽ പുഞ്ചിരി കാണാനായ്,
വദനമിൽ നൽകിടും പൂ മുത്തം..
കാമ വെറിയന്മാരുടെ കണ്ണിൽ പെടാതെ
കാത്തിടുന്നു തൻ കരവലയത്തിൽ...
ഇടയ്ക്കൊന്ന് അടയും മിഴിയൊന്ന് തെറ്റവേ,
പിച്ചി ചീന്തിടുന്നു ആ പൂമേനി..
എന്ന് നന്നാകും എൻ കൊച്ചു നാട്,
അമ്മതൻ എന്നുള്ളം തേങ്ങിടുന്നു..
Content Summary: Malayalam Poem ' Novu ' Written by Ummu Zahra